ജലനിരപ്പ് 86ശതമാനം കടന്നു; ഇടുക്കിയിൽ ആദ്യ ജാഗ്രത നിർദേശം
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ കഴിഞ്ഞ 10 ദിവസമായി ജലനിരപ്പ് ക്രമേണ ഉയരുകയാണ്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ പൂർണ സംഭരണശേഷി 2403 അടിയാണ്. വെള്ളിയാഴ്ച 2391.00 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 86.21 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം 2392.52 അടിയായിരുന്നു. ദുരന്തപ്രതികരണ മാർഗരേഖ പ്രകാരം അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂർ മുെമ്പങ്കിലും പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലർട്ട് നൽകണം.
ജലനിരപ്പ് 2390.86 അടിയിലെത്തുേമ്പാൾ ബ്ലൂ അലർട്ട്, 2396.86 അടിയിൽ ഒാറഞ്ച് അലർട്ട്, 2397.86 അടിയിൽ റെഡ് അലർട്ട് എന്നിങ്ങനെയാണ് ജാഗ്രത നിർദേശം നൽകേണ്ടത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജലനിരപ്പ് 3.88 അടിയാണ് ഉയർന്നത്. ആറടികൂടി ഉയർന്നാൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 1258.25 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് നിലവിൽ അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളത്. മണിക്കൂറിൽ 0.505 ദശലക്ഷം യൂനിറ്റാണ് മൂലമറ്റം നിലയത്തിൽ ൈവദ്യുതി ഉൽപാദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.