ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
text_fieldsഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2343.88 അടിയാണ്. 2342.78 അടിയായിരുന്നു തിങ്കളാഴ്ച. കഴിഞ്ഞ വർഷം സംഭരണിയിൽ 2333.30 അടിയായിരുന്നു ജലനിരപ്പ്.
17വരെ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവര്‍ഷം രണ്ട് ആഴ്ച പിന്നിടുേമ്പാൾ ഇതുവരെ ജില്ലയില്‍ ആറു ശതമാനം മഴയുടെ കുറവാണുള്ളത്. 30.27 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ആണ് കിട്ടിയത്. ശക്തമായതോടെ മലങ്കര അണക്കെട്ടിെൻറ ആറ് ഷട്ടറും ഉയർത്തി ജലം ഒഴുക്കുന്നുണ്ട്. സ്പിൽവേയിലൂടെ മാത്രം 63.75 മീറ്റർ ക്യൂബ് അളവിലാണ് ജലം പുറന്തള്ളുന്നത്.
ജാഗ്രതയുടെ ഭാഗമായി ജനുവരി മുതൽ ഷട്ടറുകൾ 20 മുതൽ 30 സെൻറിമീറ്റർവരെ ഉയർത്തി നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. 42 മീറ്ററാണ് അണക്കെട്ടിെൻറ പരമാവധി സംഭരണ ശേഷി. അണക്കെട്ട് തുറന്നുവിട്ടിരിക്കുന്ന സാഹചര്യത്തിൽ തൊടുപുഴയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
39 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യത
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ വിവിധ ദുരന്ത സൂചിക ഭൂപടത്തിൽ ചൂണ്ടിക്കാട്ടുന്ന ദുരന്ത സാധ്യത പ്രദേശങ്ങളിൽ ജില്ലയിൽ 39 ഇടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഭൗമ പഠന കേന്ദ്രത്തിെൻറ സഹായത്തോടെ തയാറാക്കിയ വിവിധ ദുരന്ത സൂചിക ഭൂപടത്തിലാണ് പ്രദേശങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിനു ശേഷമാണു മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങൾ നിർണയിച്ചത്. മൈലാപ്പാറ, മഞ്ഞമല, പീരുമേട്, പെരുവന്താനം, കൊക്കയാർ, കുമളി, ഏലപ്പാറ, ആനവിലാസം, പീരുമേട്, അയ്യപ്പൻകോവിൽ, ഇടുക്കി, ഇലപ്പിള്ളി, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം, ആലക്കോട്, ഉടുമ്പന്നൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി, മന്നാങ്കണ്ടം, ആനവിരട്ടി, പള്ളിവാസൽ, വാത്തിക്കുടി, ഉപ്പുതോട്, ഉടുമ്പൻചോല, രാജാക്കാട്, പൂപ്പാറ, ശാന്തൻപാറ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ബൈസൺവാലി, ദേവികുളം, ചിന്നക്കനാൽ, വട്ടവട, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, മറയൂർ, കീഴാന്തൂർ, മാങ്കുളം തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ. വേനൽ മഴ ഇടുക്കിയിൽ ഇത്തവണ നല്ല തോതിൽ ലഭിച്ചിട്ടുണ്ട്. കാലവർഷം കൂടി ശക്തി പ്രാപിച്ചാൽ ജില്ലയിൽ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കൂടുതൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പി.ആർ. രാജീവ് പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കാലവർഷ മുന്നൊരുക്ക നടപടികളുടെ ഭാഗമായി ജില്ലയിൽ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.