സഞ്ചാരികൾക്ക് കൗതുകമായ കുരുതിക്കളത്തെ കിണർ തകർന്നനിലയിൽ
text_fieldsതൊടുപുഴ: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്ത് റോഡിന് നടുവിൽനിന്ന കിണർ അജ്ഞാത വാഹനമിടിച്ച് തകർന്ന നിലയിൽ. ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്കടക്കം കൗതുകമുണർത്തിനിന്ന കിണറിെൻറ ചുറ്റുമതിലാണ് തകർന്നത്.
കുരിതിക്കളത്ത് വളവിൽ റോഡിന് നടുവിലായി നിൽക്കുന്ന കിണർ ഏവരെയും ആകർഷിക്കുന്നതായിരുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടാണ് പ്രദേശവാസികൾ സംഘടിച്ച് ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് കിണർ സ്ഥാപിച്ചത്.
പിന്നീട് ഇടുക്കി പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിയപ്പോൾ ഈ കിണർ മൂടിയില്ല. നാടുകാണിയിലെ ബട്ടർഫ്ലൈ വാൽവിെൻറ നിർമാണത്തിനായി വലിയ പൈപ്പുകളും മറ്റ് സാധനസാമഗ്രികളും ഭാരവണ്ടികളിൽ എത്തിക്കുന്നതിന് ഈ ഭാഗത്ത് റോഡിന് വീതികുറവ് പ്രശ്നമായി.
ഇതേ തുടർന്ന് കിണറിെൻറ മറുവശത്ത് സമാന്തരമായി മറ്റൊരു റോഡുകൂടി വെട്ടിയതോടെയാണ് കിണർ റോഡിെൻറ നടുക്കായത്. ഇതുവഴി യാത്രചെയ്യുന്ന പലരും ഫോട്ടോയെടുക്കുകയും വണ്ടിനിർത്തി റോഡിന് നടുവിലെ കിണർ കാണുകയും ചെയ്യുന്നത് പതിവാണ്. ഇടുക്കി ഭാഗത്തേക്കുപോയ വാഹനമാണ് തട്ടിയിരിക്കുന്നത്.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും കിണറിെൻറ സൈഡുകെട്ടി പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കിണർ ഇതേ അവസ്ഥയിൽ കിടന്നാൽ കൂടുതൽ അപകടത്തിന് കാരണമാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.