എന്നു തീരും കള്ളിക്കൽ വലിയമാവ് ഊര് നിവാസികളുടെ യാത്രാദുരിതം
text_fieldsകുളമാവ്: വലിയമാവ് കള്ളിക്കൽ ഊര് നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയായില്ല. ഉപ്പുകുന്ന്, കള്ളിക്കൽ, പുറങ്ങൻ പ്ലാവ്, വലിയമാവ് വഴി വൈശാലിക്കവലയിലെത്തുന്ന നാലര കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കണം എന്നാണ് ആവശ്യം. പ്രദേശത്തുള്ളവർക്ക് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ എത്താൻ കഴിയുന്ന വഴിയാണിത്.
ഉടുമ്പന്നൂർ, അറക്കുളം പഞ്ചത്തുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. രണ്ടര കിലോമീറ്റർ ഉടുമ്പന്നൂർ പഞ്ചായത്തിലും രണ്ട് കിലോമീറ്റർ അറക്കുളം പഞ്ചത്തിലും ഉൾപ്പെട്ടതാണ്.
മുത്തങ്കെട്ട്, കള്ളിക്കൽ, പുറങ്ങാൻപ്ലാവ്, ഏലപ്പാറ, വലിയമവ്, വൈശാലി എന്നീ ഗ്രാമങ്ങളിലെ 300ലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. റോഡ് കടന്നുപോകുന്ന വഴിയിൽ വിനോദസഞ്ചാര സാധ്യതയുള്ള പുൽമേടും ആദിവാസി സംസ്കാര തനിമയുള്ള കാഴ്ചകളും ചെറു വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഉപ്പുകുന്നിൽനിന്ന് 700 മീറ്റർ റോഡ് ഉടുമ്പന്നൂർ പഞ്ചയത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
അറക്കുളം പഞ്ചയത്തിലെ കുറച്ചുഭാഗവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗംകൂടി പൂർത്തിയാക്കിയാൽ റോഡ് കടന്നുപോകുന്ന ഗ്രാമങ്ങളിലെ കുടുംബങ്ങളുടെ യാത്രാദുരിതം അവസാനിക്കും. സർക്കാറിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.