നാട്ടിൽ നിലയുറപ്പിച്ച് കാട്ടാനകൾ; ജനം ഭീതിയിൽ
text_fieldsപീരുമേട്: നാട്ടുകാർക്ക് ഭീഷണിയായി ആനക്കൂട്ടം. കഴിഞ്ഞ ഏഴ് ദിവസമായി പീരുമേട് കച്ചേരി കുന്ന്, സർക്കാർ അഥിതി മന്ദിരം, ട്രഷറി ഭാഗം, ഐ.എച്ച്.ആർ.ഡി. സ്കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ മൂന്ന് കാട്ടാനകളാണ് നിലയുറപ്പിച്ചിരിക്കുന്നത്.ജനങ്ങളിൽ ഭീതി പരത്തി കൃഷിയും, ദേഹണ്ഡങ്ങളും ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ് ആനകൾ. ആറ് വീടുകളുടെ മതിലും, ഗേറ്റുകളുമാണ് തകർത്തത്.
ഐ.എച്ച്.ആർ.ഡി. സ്കൂളിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന കൂട്ടവും ഭീതി വിതക്കുകയാണ്.പീരുമേട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ തുരത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.അധികൃതരെത്തി ഓടിച്ചാലും തൊട്ടടുത്ത പ്രദേശത്തേക്ക് താവളം മാറുന്നതല്ലാതെ ഉൾവനത്തിലേക്ക് ആനകൾ കടന്നുപോകുന്നില്ല.
കഴിഞ്ഞ ആറുമാസക്കാലമായി പ്ലാക്കത്തടം, പീരുമേട് കച്ചേരിക്കുന്ന് െഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരി, കുട്ടിക്കാനം, വളഞ്ഞാം കാനം തുടങ്ങിയ ജനവാസ മേഖലകളിൽ മാറി മാറി തമ്പടിക്കുന്നതല്ലാതെ ഉൾവനത്തിലേക്ക് ആന കയറാത്തതിനാൽ പ്രദേശവാസികളാകെ ഭയത്തോടെയാണ് കഴിയുന്നത്.
റാപ്പിഡ് റെസ്പോൺസ് ടീം ഓഫിസ് ഉപരോധിച്ചു
പീരുമേട്: മേഖലയിൽ കാട്ടാന ഇറങ്ങി നാശം വിതച്ചിട്ടും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം. പീരുമേട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം ഓഫിസ് ഉപരോധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ ഉപരോധം ഉദ്ഘാടനം ചെയ്തു. എസ്.സാബു -വി.എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു. പ്രവർത്തകർ ടൗണിൽനിന്ന് പ്രകടനമായാണ് ഓഫിസിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.