സ്കൂളിന് സമീപം ഭീതിപരത്തി കാട്ടാനകൾ
text_fieldsപീരുമേട്: ഐ.എച്ച്.ആർ.ഡി ഹയർ സെക്കൻഡറി സ്കൂളിന് സമീപം രണ്ട് കാട്ടാന തമ്പടിച്ചത് ഭീതിപരത്തി. ബുധനാഴ്ച രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലിറങ്ങിയ കാട്ടാനകളാണ് വ്യാഴാഴ്ച രാവിലെ സ്കൂളിന് സമീപം നിലയുറപ്പിച്ചത്. റോഡിൽനിന്ന് 200 മീറ്റർ ദൂരത്തായിരുന്നു ഇവ. കഴിഞ്ഞ രണ്ട് ദിവസമായി ആനകൾ ഇവിടെ തമ്പടിക്കുമ്പോഴും വനത്തിലേക്ക് മടക്കിവിടാൻ വനം വകുപ്പ് അധികൃതർക്ക് സാധിച്ചിട്ടില്ല.
രാത്രി വീടുകൾക്ക് സമീപം ആന നിൽക്കുന്നതിനാൽ പടക്കം പൊട്ടിച്ച് പ്രദേശവാസികൾ ഉറങ്ങാതിരിക്കുകയാണ്. പുരയിടത്തിൽ നിൽക്കുന്ന കൂറ്റൻ പനകളും മറ്റും മറിച്ചിട്ട് തിന്നുകയാണ് അവ. ബുധനാഴ്ച രാത്രി വനം വകുപ്പ് അധികൃതർ എത്തി ആനയെ തുരത്തിയെങ്കിലും സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറിയ ശേഷം രാവിലെ തിരിച്ചെത്തുകയായിരുന്നു.
സ്കൂളിന് സമീപം വിജനമായ കുറ്റിക്കാടാണ് ഉള്ളത്. രാത്രിയും പകലും ആനകൾ ഇവിടെ നിൽക്കുന്നത് ആശങ്കക്ക് ഇടവരുത്തുന്നു. വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് മൂന്നാറിൽ അരിക്കൊമ്പനെ പിടികൂടാൻ പോയതിനാൽ ഇവരുടെ സേവനവും ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.