താഴ്വാരം കോളനിയെ രക്ഷിക്കാൻ ഇനിയെങ്കിലും നടപടിയുണ്ടാകുമോ?
text_fieldsമൂലമറ്റം: പലതവണ വെള്ളം ഇരച്ചു കയറി വീടുകൾ നാശത്തിലായിട്ടും താഴ്വാരം കോളനിയെ സംരക്ഷിക്കാൻ അധികൃതർ തയാറാകുന്നില്ല. താഴ്വാരം കോളനിക്ക് മീറ്ററുകൾ മാത്രം അകലെ അഞ്ച് അടിയലധികം ഉയരത്തിലാണ് മണ്ണും കല്ലും മണലും വന്ന് അടിഞ്ഞുകൂടി കിടക്കുന്നത്. വർഷങ്ങളായി ഇവ നീക്കിയിട്ടില്ല. മുമ്പ് നാട്ടുകൾ മണൽ വാരി അത്യാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ, മണൽ വാരൽ നിരോധിച്ചതിനാൽ പുഴയിൽ മണ്ണും മണലും മീറ്ററുകൾ ഉയരത്തിൽ അടിഞ്ഞുകൂടി. ഇവ നീക്കാത്തതിനാൽ പുഴക്ക് ഒഴുകാൻ മാർഗമില്ലാതായി.
ഇതോടെ പുഴ കരകവിഞ്ഞ് ഒഴുകി വീടുകൾ നശിപ്പിച്ചു. മഴവെള്ളപ്പാച്ചിലിലെ നാശനഷ്ടങ്ങൾക്ക് ശേഷം പ്രദേശമാകെ അധികൃതർ വന്ന് കണ്ട് മടങ്ങിയെങ്കിലും പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കാൻ തീരുമാനമില്ല.താഴ്വാരം കോളനിക്കാർക്ക് ഇവിടെ സ്വസ്ഥമായി താമസിക്കണമെങ്കിൽ പുഴയിലെ മണ്ണും മണലും നീക്കി പുഴക്ക് ഒഴുകാൻ വഴിയൊരുക്കണം. പുഴയുടെ ആഴം വർധിപ്പിക്കണം. ഇരുകരകളിലും കുറഞ്ഞത് പത്ത് അടി ഉയരത്തിൽ എങ്കിലും കോൺക്രീറ്റ് മതിൽ കെട്ടണം. അല്ലാത്ത പക്ഷം കോളനിക്ക് പത്ത് മീറ്റർ മുകളിലെ സൂപ്പർ പാസിലെ കനാലിലൂടെ വെള്ളം വഴി തിരിച്ചു വിടണം. മൂലമറ്റം വൈദ്യുത നിലയത്തിലെ ഉൽപാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളത്തിനൊപ്പം ഇവ ഒഴുകി പോയികൊള്ളും. നിലവിൽ ത്രിവേണി സംഗമത്തിലെത്തുമ്പോഴാണ് ഇവ രണ്ടും കൂടിച്ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.