Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാർഡ്​ കാക്കാൻ...

വാർഡ്​ കാക്കാൻ ഭാര്യമാർ കളത്തിൽ

text_fields
bookmark_border
വാർഡ്​ കാക്കാൻ ഭാര്യമാർ കളത്തിൽ
cancel

തൊടുപുഴ: ആറ്​ വാർഡുകളിൽ​​ ഇക്കുറി കൗൺസിലർമാരുടെ ഭാര്യമാർ മത്സര രംഗത്ത്​. ഭർത്താക്കന്മാരുടെ വാർഡുകൾ നിലനിർത്താനാണ്​ മിക്കവരുടെയും മത്സരം.​ വികസനരംഗത്തും ഇടപെടലിലും ജനങ്ങളുടെ അംഗീകാരം നേടിയ കൗൺസിലർമാരോട്​ പാർട്ടിയുടെ വിധേയത്വം കൂടിയാണ്​ ഭാര്യമാർക്കുള്ള സീറ്റ്​. ഇത്തരം തന്ത്രങ്ങളിൽ ഇടറി വീണവരും ജയിച്ചുകയറിയവരുമുണ്ട്​. 35 വാർഡുകളാണ്​ നഗരസഭയിൽ​.

ഇതിൽ വനിത സംവരണ വാർഡുകളിൽ ആറിടത്താണ്​​ ഇക്കുറി കൗൺസിലർമാരുടെ ഭാര്യമാർ ഭാഗ്യം പരീക്ഷിക്കുന്നത്​. ഇവരിൽതന്നെ നേരത്തേ മത്സരിച്ചവരും കന്നിപ്പോരാട്ടത്തിനിറങ്ങിയവരും ഉണ്ട്​. ഒരുവാർഡിൽ കൗൺസിലർമാരുടെ ഭാര്യമാർ തമ്മിലാണ്​ പോരാട്ടം​.

വാർഡ്​ 14 ൽ (മ​ുതലക്കോടം) നഗരസഭ വൈസ്​ പ്രസിഡൻറായിരുന്ന സി.കെ. ജാഫറി​െൻറ ഭാര്യ ഷഹന ജാഫറാണ്​​ യു.ഡി.എഫ്​ സ്ഥാനാർഥി. കഴിഞ്ഞ തവണ ഇൗ വാർഡിൽനിന്നാണ്​ സി.കെ. ജാഫർ വിജയിച്ചത്​.

ഈ വാർഡിൽ 2012 ൽ നടന്ന ബൈ ഇലക്​ഷനിൽ ഷഹന ജാഫർ ജയിച്ചിരുന്നു. ഷബ്​നമോളാണ്​ ഇവിടെ എൽ.ഡി.എഫ്​ സ്ഥാനാർഥി. ഇവിടെ ബി.ജെ.പിക്ക്​ സ്ഥാനാർഥിയില്ല.

നഗരസഭയിലെ രണ്ടാം വാർഡായ വെങ്ങല്ലൂർ ഗുരു ഐ.ടി.സിയിൽ എൽ.ഡി.എഫ്​ കൗൺസിലറായിരുന്ന കെ.കെ. ഷിംനാസി​െൻറ ഭാര്യ സജ്​മി ഷിംനാസ്​ മത്സരിക്കുന്നു​. കന്നിമത്സരത്തിനാണ്​ ഇവർ ഇറങ്ങുന്നത്​. ബന്ധുകൂടിയായ സിനി ഷാജിയാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി. എൻ.കെ. മിനിയാണ്​ എൻ.ഡി.എ സ്ഥാനാർഥി.

മുതലിയാർമഠം ഉൾപ്പെടുന്ന 20ാം വാർഡിൽ യു.ഡി.എഫ്​ കൗൺസിലറും വൈസ്​ പ്രസിഡൻറുമായിരുന്ന എം.കെ. ഷാഹുൽ ഹമീദി​െൻറ ഭാര്യ ഷീജയാണ്​ ​ മത്സരരംഗത്ത്​. രണ്ടാം തവണയാണ്​ ഷീജ മത്സരത്തിനിറങ്ങുന്നത്​. 2010ൽ ഇവർ കൗൺസിലറായിട്ടുണ്ട്​. ആഷ ബിനുവാണ്​ ഇവിടെ എൽ.ഡി.എഫ്​ സ്ഥാനാർഥി. ഇന്ദിര ഷാജിയാണ്​ എൻ.ഡി.എ സ്ഥാനാർഥി.

നഗരസഭയിലെ 13ാം വാർഡിൽ (പട്ടയം കവല) എൽ.ഡി.എഫ്​ കൗൺസിലറായിരുന്ന കെ.കെ. റഷീദി​െൻറ ഭാര്യ ഷിജീ റഷീദാണ്​ മത്സരരംഗത്തുള്ളത്​. കന്നി മത്സരമാണ്​ ഇവരുടേത്​. ബീന ഷെല്ലിയാണ്​ ഇവിടെ യു.ഡി.എഫ്​ സ്ഥാനാർഥി. എ.എസ്​. ആതിര എൻ.ഡി.എ സ്ഥാനാർഥിയും.

നഗരസഭ ആറാം വാർഡ്​ (അമ്പലം) സാക്ഷ്യംവഹിക്കുന്നത്​ കൗൺസിലർമാരുടെ ഭാര്യമാർ തമ്മിലുള്ള പോരാട്ടത്തിനാണ്​. ബി.ജെ.പിയുടെ കെ. ഗോപാലകൃഷ്​ണ​നാണ്​ നിലവിലെ കൗൺസിലർ. ഇ​ദ്ദേഹത്തി​െൻറ ഭാര്യ​ ജയലക്ഷ്​മി ഗോപാലനാണ്​ എൻ.ഡി.എ സ്ഥാനാർഥി. ഒന്നാം വാർഡ്​ കൗൺസിലറായിരുന്ന സുധാകരൻ നായരുടെ ഭാര്യ സുധയാണ്​ ഇവിടെ യു.ഡി.എഫ്​ സ്ഥാനാർഥി.

ഇരുവരും രണ്ടാം തവണയാണ്​ മത്സരത്തിനിറങ്ങുന്നത്​. സുധ സുധാകരൻ 2010ൽ ഒന്നാം വാർഡിൽനിന്ന്​ ജയിച്ചിരുന്നു. മിനി സോമനാണ്​ ഇവിടെ എൽ.ഡി.എഫ്​ സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Wives on the field to guard the ward
Next Story