ചെണ്ടകൊട്ടി വോട്ടുതേടി വനിതസ്ഥാനാര്‍ഥി
text_fieldsതൊടുപുഴ: വോട്ടുപിടിക്കാന്‍ വീടുകളിൽ ചെണ്ടകൊട്ടി വോട്ടഭ്യർഥിച്ച് സ്ഥാനാർഥി. കുടയത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഉഷ വിജയനാണ് ചെണ്ടകൊട്ടി വോട്ടുതേടുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായ ഉഷ തെൻറ ചിഹ്നം ചെണ്ടയായതുകൊണ്ടു മാത്രമല്ല ഇത്തരത്തില്‍ വോട്ടുതേടുന്നത്. പഞ്ചായത്തിലെ ശിങ്കാരിമേളം ഗ്രൂപ്പിലെ അംഗംകൂടിയാണ്.
കഴിഞ്ഞതവണയും ഇതേ വാര്‍ഡിലെ പഞ്ചായത്ത് അംഗമായിരുന്നു. കഴിഞ്ഞദിവസം മൂലമറ്റത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ സ്വീകരിച്ചതും ഉഷയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തിെൻറ അകമ്പടിയോടെയായിരുന്നു. 2010ലെ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് പ്രത്യേക പദ്ധതി തയാറാക്കിയാണ് വനിതകള്‍ക്ക് ശിങ്കാരിമേളത്തില്‍ പരിശീലനം നല്‍കിയത്. ഇതിലാണ് ഉഷയുള്പ്പെടെ പരിശീലനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.