വനിത ഹോസ്റ്റൽ അടഞ്ഞുതന്നെ
text_fields82 ലക്ഷം രൂപ മുടക്കി നിർമിച്ച വനിത ഹോസ്റ്റൽ ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും തുറന്ന് നൽകാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥ അലംഭാവം ഒന്നുകൊണ്ട് മാത്രമാണ് ഇത്. പി.ടി. തോമസ് എം.പിയായിരുന്ന കാലഘട്ടത്തിലാണ് കേന്ദ്ര സർക്കാറിന്റെ എം.എച്ച്.ആർ.ഡി ഫണ്ടിൽനിന്ന് ഒരുകോടി രൂപ പോളിടെക്നിക് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന് അനുവദിപ്പിച്ചത്. ഇതിൽ 82 ലക്ഷം രൂപ മുടക്കി 80 ശതമാനത്തോളം നിർമാണം പൂർത്തീകരിച്ചു.
35 വിദ്യാർഥിനികൾക്ക് താമസിക്കാൻ ഉതകുംവിധം നിർമിച്ചതാണ് ഈ കെട്ടിടം. ഹോസ്റ്റലിലേക്ക് വേണ്ടി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും ഈ ഹോസ്റ്റലിന് ഉള്ളിൽ കിടന്ന് നശിക്കുകയാണ്. നിലവിൽ വിദ്യാർഥികളിൽ അധികവും സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. സ്വകര്യ ഹോസ്റ്റലുകൾ വിദ്യാർഥികളിൽനിന്നും വാങ്ങുന്നത് അമിത തുകയാണ്. സർക്കാർതലത്തിൽ കൂടുതൽ ഹോസ്റ്റലുകൾ വരുകയാണെങ്കിൽ സ്വകാര്യ വ്യക്തികളുടെ ചൂഷണം ഒഴിവാകുകയും കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾക്ക് താമസിക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.