യുവജന കമീഷന് അദാലത് 10 പരാതി തീര്‍പ്പാക്കി
text_fieldsചെറുതോണി: ഇടുക്കി ഗവ. ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന യുവജന കമീഷന് ജില്ലതല അദാലത്തില്‍ ആകെ ലഭിച്ച 16 പരാതിയിൽ 10 എണ്ണം പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിയതായി യുവജന കമീഷന് അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു.
പുതുതായി ലഭിച്ച പരാതികള്‍ തുടര്‍നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തട്ടിപ്പ് സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. ഭീമമായ തുക ആവശ്യപ്പെട്ട് വ്യാജ വിദേശ സർവകലാശാല സര്‍ട്ടിഫിക്കറ്റ് നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കമീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ നല്കുന്ന പരസ്യങ്ങളില്‍ വീഴാതെ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമീഷന് അഭിപ്രായപ്പെട്ടു. വ്യാജ സ്ഥാപനങ്ങളുടെ നടത്തിപ്പിനും പരസ്യ പ്രചാരണത്തിനുമെതിരെ കമീഷന് ശ്രദ്ധപുലർത്തും. പട്ടികജാതി യുവതിക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം ലാപ്ടോപ് ലഭ്യമാക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും അധ്യക്ഷ അറിയിച്ചു. ഇടുക്കി ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ കമീഷന് അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസ്, കെ.പി. പ്രമോഷ്, വി. വിനില്‍, പി.എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി ഡാര്‍ളി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.