Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിടികൂടാനെത്തിയ...

പിടികൂടാനെത്തിയ പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

text_fields
bookmark_border
തലശ്ശേരി: പിടികൂടാനെത്തിയ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി കടന്നുകളഞ്ഞത് അയൽവീട്ടിലെ ഇരുചക്രവാഹനവും വസ്ത്രങ്ങളും തട്ടിയെടുത്ത്. വെളിയാംപറമ്പ് കോളനി നിവാസിയായ യുവാവിനെ തേടിയാണ് ആറളം പൊലീസ് തിങ്കളാഴ്ച പുലർച്ച തലശ്ശേരി എരഞ്ഞോളി കുടക്കളം സ്കൂളിനടുത്തുള്ള വീട്ടിൽ എത്തിയത്. യുവാവ് വെളിയംപറമ്പ് കോളനിയിൽനിന്ന് മുങ്ങി സഹോദരിയുടെ കുടക്കളത്തെ വാടക വീട്ടിലായിരുന്നു താമസം. പൊലീസ് എത്തിയെന്ന് മനസ്സിലായതോടെ പെട്ടെന്ന് പിൻഭാഗത്തുകൂടി ഇറങ്ങി അയൽവീട്ടിലെ സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. അയൽവീട്ടിലെ രണ്ട് ജോഡി ഷർട്ടും പാന്റ്സും കാണാതായിട്ടുണ്ട്. ഇവയും ഇയാൾ എടുത്ത് കടന്നതാണെന്നാണ് സൂചന. യുവാവിനെതിരെ ആറളം പൊലീസിൽ നിരവധി കേസുണ്ട്. സ്കൂട്ടർ കാണാതായത് സംബന്ധിച്ച് കുടക്കളത്തെ ശ്രീനിലയത്തിൽ കെ.സി. മോഹനൻ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story