Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ് യാത്രക്കാരിയുടെ...

ബസ് യാത്രക്കാരിയുടെ നാലരപ്പവൻ തട്ടിപ്പറിച്ചു; സഹോദരികളായ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

text_fields
bookmark_border
ബസ് യാത്രക്കാരിയുടെ നാലരപ്പവൻ തട്ടിപ്പറിച്ചു;  സഹോദരികളായ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
cancel
പാനൂർ: പൊയിലൂരിൽനിന്ന് പാനൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമം. സംഭവത്തിൽ മധുര സ്വദേശിനികളായ ഈശ്വരി, മുരുകേശ്വരി എന്നിവർ പിടിയിലായി. തൂവക്കുന്നിലെ കൊല്ലന്റവിട മാതുവിന്റെ നാലരപ്പവൻ വരുന്ന മാലയാണ് ബുധനാഴ്ച രാവിലെ അപഹരിക്കാൻ ശ്രമംനടന്നത്. പാനൂരിൽ ഡോക്ടറെ കാണാൻ വരുകയായിരുന്നു മാതു. ബസ് പാനൂർ ബൈപാസ് റോഡിൽ എത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. ഉടൻ മാതു ഒച്ചവെച്ചപ്പോൾ യാത്രക്കാർ ഇടപെടുകയായിരുന്നു. പാനൂർ പൊലീസും സ്ഥലത്തെത്തി. മധുര തിരുപ്പനം സ്വദേശിനികളാണ് സഹോദരിമാരായ ഈശ്വരിയും മുരുകേശ്വരിയും. ഇവർക്കെതിരെ സമാന കേസുകൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story