Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകം പഞ്ചായത്തിന്...

കേളകം പഞ്ചായത്തിന് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി മിഷൻ പുരസ്കാരം

text_fields
bookmark_border
കേളകം പഞ്ചായത്തിന് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി മിഷൻ പുരസ്കാരം
cancel
കേളകം: സംസ്ഥാനത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കേളകം പഞ്ചായത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ അബ്ദുന്നാസർ കേളകത്തെത്തി ഉപഹാരം കൈമാറി. കേളകം ഗ്രാമ പഞ്ചായത്തിന്റെ വിവിധ തൊഴിലുറപ്പ് പ്രവൃത്തികൾ, തൊഴിലുറപ്പുപദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ സന്ദർശിച്ചു. കേളകം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷിന് തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്റെ ഉപഹാരം ഡയറക്ടർ ബി. അബ്ദുന്നാസർ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതി ജില്ല ഓഫിസർ ടൈനി സൂസൻ ജോൺ, എൻജിനീയർ സി.ആർ. ആതിര, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ആർ. സജീവൻ, കെ.ജെ. ഷാജി, അഞ്ജുഷ ഷാജി, വി.ആർ. രമ്യ, വത്സമ്മ വർഗീസ്, വൃന്ദ എടത്തിൽ, സന്തോഷ് കുമാർ, അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story