Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:03 AM GMT Updated On
date_range 5 Jun 2022 12:03 AM GMTസീബ്രാവരകൾ മാഞ്ഞു; ഇനി ജീവൻ പണയംവെച്ച് ഓടണം
text_fieldsbookmark_border
തളിപ്പറമ്പ്: നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ റോഡുകളിലെ സീബ്രാവരകൾ മാഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. തിരക്കേറിയ റോഡുകളിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നിയമപരമായി അനുവദിച്ച സ്ഥലത്താണ് സീബ്രാവരകൾ രേഖപ്പെടുത്താറുള്ളത്. തളിപ്പറമ്പ് നഗരത്തിൽ പൂക്കോത്ത് നട മുതൽ ചിറവക്ക് വരെയും ബസാർ റോഡിൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുമായി എട്ടോളം സീബ്രാവരകളാണ് ഉള്ളത്. എന്നാൽ, ഇവിടങ്ങളിലൊക്കെ സീബ്രാവരകൾ ഉണ്ടായിരുന്നോയെന്ന് മഷിയിട്ട് നോക്കിയാലും കാണാത്ത അവസ്ഥയാണ്. ഇത് തങ്ങൾക്ക് മുറിച്ചുകടക്കാൻ അനുവദിച്ച സ്ഥലമാണെന്ന് അറിയാവുന്നവർ റോഡ് മുറിച്ചുകടക്കുമ്പോൾ ഡ്രൈവർമാരിൽനിന്ന് പഴികേൾക്കേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ആളുകളെ കാണുമ്പോൾ പെട്ടെന്ന് വാഹനങ്ങൾ ബ്രേക്ക് ചെയ്യുന്നതും അപകടത്തിന് ഇടയാക്കുന്നു. മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലും ദേശീയപാതയിലും വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ സമയം നിൽക്കേണ്ട അവസ്ഥയാണ്. ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സീബ്രാവരകൾ ഉള്ള സ്ഥലം മനസ്സിലാകാത്തതാണ് ഇതിനുകാരണം. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് റോഡിലെ സീബ്രാവരകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story