Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽനിന്ന് കൂടുതൽ...

കണ്ണൂരിൽനിന്ന് കൂടുതൽ അന്തർദേശീയ വിമാന സർവിസുകൾ ആരംഭിക്കണം -കേരള പ്രവാസി സംഘം

text_fields
bookmark_border
പാപ്പിനിശ്ശേരി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്തർദേശീയ വിമാന സർവിസുകൾ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ പതാക ഉയർത്തി. 18 ഏരിയകളിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുത്തു. എം.വി. ബാലകൃഷ്ണൻ, പ്രശാന്ത് കൂട്ടാമ്പള്ളി, പി. ഗംഗാധരൻ, കെ. മനീഷ, അനിത സുരേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി, സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല, സംസ്ഥാന എക്സിക്യൂട്ടിവംഗം പി.കെ. കൃഷ്ണദാസ്, സംഘാടക സമിതി ചെയർമാൻ ടി. ചന്ദ്രൻ, കൺവീനർ പി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.എം.പി. അബൂബക്കർ (ജില്ല പ്രസി.), വി. പ്രശാന്ത്, പി.പി. രാജൻ (വൈസ് പ്രസി), പ്രശാന്ത് കൂട്ടാമ്പള്ളി (ജില്ല സെക്രട്ടറി), കെ.പി. സദാനന്ദൻ, അജിത സുരേന്ദ്രൻ (ജോ. സെക്ര.), ടി.കെ. രാജീവൻ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. ---------- ചിത്രം: 1. ഇ.എം.പി. അബൂബക്കർ (ജില്ല പ്രസി.) 2. പ്രശാന്ത് കുട്ടാമ്പള്ളി (ജില്ല സെക്ര.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story