Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:00 AM GMT Updated On
date_range 7 Jun 2022 12:00 AM GMTഗജവീരന്മാരും വിശേഷവാദ്യക്കാരും മടങ്ങി; കൊട്ടിയൂരിൽ ഇനി ഗൂഢപൂജ
text_fieldsbookmark_border
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽനിന്ന് സ്ത്രീകളും ഗജവീരന്മാരും വിശേഷ വാദ്യക്കാരും മടങ്ങി. ഉത്സവനഗരിയിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ പെരുമാളിനെ വണങ്ങി ആയിരക്കണക്കിന് സ്ത്രീകൾ മഹോത്സവനഗരിയോട് വിടവാങ്ങി. മകം നാളിലെ ഉച്ചശീവേലിക്കുശേഷമാണ് ഗജവീരന്മാർ കൊട്ടിയൂരപ്പനെ വണങ്ങി പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തുനിന്ന് വിടവാങ്ങിയത്. ആനയൂട്ടും നടത്തി. ഇതോടൊപ്പം തന്നെ അക്കരെ കൊട്ടിയൂർ സന്നിധിയെ താളസാന്ദ്രമാക്കിയിരുന്ന വിശേഷവാദ്യക്കാരും വിടവാങ്ങി. ഉച്ചശീവേലിക്കുശേഷം സ്ത്രീഭക്തജനങ്ങളും അക്കരെ കൊട്ടിയൂരിൽനിന്ന് പിൻവാങ്ങിയത്തോടെ അക്കരെ സന്നിധി ഗൂഢപൂജകൾക്ക് വഴിമാറി. മുഴക്കുന്ന് നല്ലൂരിൽനിന്ന് സ്ഥാനികർ എഴുന്നള്ളിച്ച കലങ്ങൾ അക്കരെ കൊട്ടിയൂരിൽ എത്തിച്ചതോടെ കലപൂജക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒമ്പതിന് കലശപൂജ, അത്തം ചതുശ്ശതം, വാളാട്ടം. പത്തിന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. Photo: : ഉത്സവനഗരിയോട് വിടവാങ്ങുന്നതിന് മുന്നോടിയായി ഗജവീരന്മാർക്ക് ആനയൂട്ട് നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story