Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:00 AM GMT Updated On
date_range 9 Jun 2022 12:00 AM GMTകണ്ടകശ്ശേരി പാലത്തിന് മരണവിധിയോ? പ്രളയത്തിൽ കേടുപാട് പറ്റിയ പാലം നന്നാക്കാൻ നടപടിയില്ല
text_fieldsbookmark_border
lead ശ്രീകണ്ഠപുരം: കുടിയേറ്റ കർഷക ജനതയുടെ കൈക്കരുത്തിൽ പിറന്ന പയ്യാവൂർ കണ്ടകശ്ശേരി പാലം അപകടാവസ്ഥയിൽ. രണ്ട് പ്രളയകാലത്തും പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചതിന്റെ ഫലമായി കൈവരികളെല്ലാം തകർന്നു. തൂണുകളും ചരിഞ്ഞിട്ടുണ്ട്. തകർന്ന കൈവരികളുടെ ഭാഗത്ത് അപകടം ഒഴിവാക്കാൻ മുളകൾ കെട്ടിവെച്ചിരുന്നെങ്കിലും ഇതും പൂർണമായി നശിച്ചു. നിലവിൽ പാലത്തിന്റെ മധ്യത്തിലെ ഇരുഭാഗങ്ങളിലും കൈവരികൾ ഇല്ലാത്ത സ്ഥിതിയാണ്. അടിഭാഗത്തെ തൂൺ ചരിഞ്ഞതിനാൽ പാലത്തിന് ചരിവും സംഭവിച്ചിട്ടുണ്ട്. ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേറിയിരിക്കുകയാണ്. ക്നാനായ കുടിയേറ്റ സുവർണ ജൂബിലി സ്മാരകമായാണ് കാൽനൂറ്റാണ്ടുമുമ്പ് പയ്യാവൂർ -പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണ്ടകശ്ശേരിയിൽ പാലം പണിതത്. നാട്ടുകാർ പിരിവെടുത്തായിരുന്നു നിർമാണം. 1993ൽ ശിലാസ്ഥാപനം നടത്തി. പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണവുമായി സഹകരിച്ചു. 2002ൽ കോട്ടയം രൂപത മെത്രാൻ മാർ. മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വർഷം മണിക്കടവിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ പാലത്തിന്റെ തൂണുകൾ പുഴയിലേക്ക് താഴ്ന്നുപോയിരുന്നു. കോൺക്രീറ്റ് സ്ലാബ് ഒരു വശത്തേക്ക് ചരിഞ്ഞു. കൈവരിയും അരിക് കരിങ്കൽക്കെട്ടും തകർന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തൂണുകൾ ശരിയാക്കാൻപോലും അധികൃതർ തയാറായിട്ടില്ല. പയ്യാവൂരിൽനിന്ന് ബ്ലാത്തൂർ, ഉളിക്കൽ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് ബദൽ മാർഗമില്ലാത്തതിനാൽ ഈ പാലത്തിൽക്കൂടിയാണ് ഇപ്പോഴും കടന്നുപോകുന്നത്. തിരൂർ ഭാഗങ്ങളിലുള്ളവർക്ക് ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേ വഴിയുള്ള ബസുകളെ ആശ്രയിക്കാനും ഈ പാലം കടക്കണം. കനത്ത മഴയിൽ പാലം മിക്കപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. രണ്ട് പ്രളയത്തിലും പാലം പൂർണമായും വെള്ളത്തിനടിയിലായി ആഴ്ചകളോളം ഗതാഗതം മുടങ്ങിയിരുന്നു. 62 കോടി രൂപ ചെലവിൽ ഉളിക്കൽ-തിരൂർ-കണിയാർവയൽ റോഡ് നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ റോഡ് നിർമാണം പൂർത്തിയാവാത്തതിനാൽ സമീപത്തെ കണ്ടകശ്ശേരി പാലം വഴിയുള്ള വാഹനഗതാഗതം ഏറെ വർധിച്ചിട്ടുണ്ട്. പാലം പുതുക്കിപ്പണിയാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തെരഞ്ഞെടുപ്പ് വേളകളിൽ പ്രഖ്യാപനമിറക്കുന്നവർ പിന്നീട് ഇക്കാര്യം മിണ്ടാറില്ലെന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story