Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM ISTഹരിതഭൂമിക പ്രദര്‍ശനമേളക്ക് തുടക്കം
text_fieldsbookmark_border
മട്ടന്നൂര്‍: മാലിന്യസംസ്കരണ മേഖലയിലെ സംരംഭസാധ്യതകളും നൂതനരീതികളും പ്രതിപാദിക്കുന്ന പ്രദര്‍ശനമേളക്ക് മട്ടന്നൂരില്‍ തുടക്കമായി. മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിതകേരളം ജില്ല മിഷന്റെ സഹകരണത്തോടെ വിവിധ ഏജന്‍സികള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ പങ്കെടുപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്. മട്ടന്നൂര്‍ ഗവ. ആശുപത്രി റോഡില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ഹരിതഭൂമിക2022 എന്ന പേരില്‍ മേള നടത്തുന്നത്. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ സ്വാഗതവും സെക്രട്ടറി എസ്. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. മേളയില്‍ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ മിഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സംരംഭകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ പങ്കെടുക്കും. കുടുംബശ്രീ ബദല്‍ ഉൽപന്ന പ്രദര്‍ശനവും വിപണനവും നടത്തുന്നതിനുള്ള സ്റ്റാള്‍, നഗരസഭയുടെ അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാൾ, കൃഷി വകുപ്പ്-മൃഗസംരക്ഷണ വകുപ്പ്- വ്യവസായ വകുപ്പ്-ഐ.സി.ഡി.എസ് വകുപ്പുകളുടെ സ്റ്റാളുകളും വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് ചെമ്പേരി, എന്‍.ടി.ടി.എഫ് നെട്ടൂര്‍, തലശ്ശേരി ഗവ. പോളിടെക്‌നിക് കണ്ണൂര്‍, ഗവ. പോളിടെക്‌നിക് മട്ടന്നൂര്‍, ഗവ. ഐ.ടി.ഐ കണ്ണൂര്‍, റെയ്ഡ്‌കോ, ശാസ്ത്ര സാഹിത്യ പരിഷത്ത്, വിരാട് ചിക്കന്‍ റെന്ററിങ് പ്ലാന്റ് തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടാകും. സ്വകാര്യ സംരംഭകരുടെയും പാഴ്‌വസ്തു ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും നിര്‍മിക്കുന്നവരുടെയും പന്ത്രണ്ടോളം സ്റ്റാളുകളും സജ്ജീകരിച്ചു. നാടന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകുന്ന വനിത സംരംഭകരുടെ ഫുഡ് കോര്‍ട്ടും മേളയിലൊരുക്കും. ഇന്ന് പാഴ്വസ്തുക്കളില്‍നിന്നുള്ള ഉൽപന്നങ്ങളുടെ നിര്‍മാണമത്സരം നടക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും അധികരിച്ച് ക്വിസ് മത്സരങ്ങളും നടത്തും. 11 വരെ മേള നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
