Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:02 AMUpdated On
date_range 13 Jun 2022 12:02 AMമുഖ്യമന്ത്രി ഇന്ന് ജില്ലയില്‍; വന്‍ സുരക്ഷാസന്നാഹം
text_fieldsbookmark_border
കണ്ണൂര്‍: സ്വപ്‌നയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ജില്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കുന്നത് വന്‍ സുരക്ഷാസന്നാഹം. ഞായറാഴ്ച രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച തളിപ്പറമ്പിലാണ് പൊതുപരിപാടി. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കില തളിപ്പറമ്പ് കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയില്‍ എവിടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പൊതുപരിപാടി നടക്കുന്ന തളിപ്പറമ്പിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി 500ൽപരം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിക്കുക. തിങ്കളാഴ്ച രാവിലെ പത്തുകഴിഞ്ഞാണ് കരിമ്പം കില കാമ്പസിൽ അന്താരാഷ്ട്ര പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തളിപ്പറമ്പിലെത്തുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും. ധർമശാല മുതൽ കരിമ്പം വരെ റോഡുകളിലും ഇടറോഡുകളിലും പൊലീസിനെ വിന്യസിക്കും. കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനാണ് സുരക്ഷചുമതല. പരിപാടി തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവർത്തകരും കില കാമ്പസിൽ എത്തണമെന്നാണ് പൊലീസ് നിർദേശം. വേദിയിൽ ഇരിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തിവിടൂ. കർശന പരിശോധനക്കുശേഷമേ പ്രവേശനം അനുവദിക്കൂ. കൂടാതെ പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ജില്ലയിൽ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ഓരോ 500 മീറ്ററിലും പൊലീസിനെ വിന്യസിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story