Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:05 PM GMT Updated On
date_range 6 Aug 2022 7:05 PM GMTദുരിതപെയ്ത്ത് തുടരുന്നു......
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ മൂന്ന് ദിവസമായുള്ള ശക്തമായ മഴക്ക് ശമനമില്ല. കൂടുതലും മലയോര മേഖലയിലാണ് മഴ നിർത്താതെ പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് കണ്ണൂരിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർച്ചയായുള്ള മഴയിൽ മലയോരത്തടക്കം വ്യാപകനാശമാണ് മൂന്നാം ദിവസവും. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. വരുന്ന രണ്ട് ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച വൈകീട്ടുമുതൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ് തുടരുന്നത്. ഇരിട്ടി, ശ്രീകണ്ഠപുരം, നടുവിൽ, ആലക്കോട്, പേരാവൂർ തുടങ്ങിയ മേഖലകളിൽ വീടുകൾ തകരുകയും കിണറുകൾ ഇടിയുകയും ചെയ്തു. വെള്ളം കയറി കൃഷിനാശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story