Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:05 PM GMT Updated On
date_range 6 Aug 2022 7:05 PM GMTഗവർണർ വിശദീകരണം തേടിയ സംഭവം; പ്രിയ വർഗീസിന്റെ നിയമനത്തിനുള്ള തിരിച്ചടി -കെ.എസ്.യു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് നിയമനം നൽകിയ സംഭവത്തിൽ വി.സിയോട് വിശദീകരണം ചോദിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവകലാശാലക്കും സർക്കാറിനും കനത്ത തിരിച്ചടിയും അധികാര ദുർവിനിയോഗത്തിനെതിരെയുള്ള കനത്ത താക്കീതുമാണെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമായി, വൈസ് ചാൻസലറായിരുന്ന ഗോപിനാഥ് രവീന്ദ്രന് ചട്ടങ്ങൾ കാറ്റിൽ പറത്തി പുനർ നിയമനം നൽകിയതും ദുരൂഹവും അസ്വാഭാവികവുമായ നടപടികളിലൂടെയാണ്. വൈസ് ചാൻസലർക്ക് ധാർമികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കി സ്ഥാനം രാജിവെച്ച് പുറത്തുപോകാൻ തയാറാകണമെന്നും ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story