തലക്കാവേരി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു
text_fieldsവീരാജ്പേട്ട: കനത്ത മഴയെ തുടർന്ന് ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിൽ മണ്ണിടിച്ചിലുണ്ടായി ഒരാഴ്ച പിന്നിടുേമ്പാൾ ഇതുവരെ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ.
സംഭവം നടന്ന് നാലാംദിവസം 84കാരനായ ആനന്ദതീർഥ സ്വാമികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന തിരച്ചിലിനിടയിൽ തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി ടി.എസ്. നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. കൂടാതെ മണ്ണിനടിയിൽനിന്നും രണ്ട് കാറുകളുടെയും ഒരു സ്കൂട്ടറിൻെറയും അവശിഷ്ടങ്ങൾ കണ്ടെത്തി.
നാരായണ ആചാരിയുടെ മൃതദേഹം മടിക്കേരി ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തി വൈകീട്ടുതന്നെ ബാഗമണ്ഡലയിൽ സംസ്കരിച്ചു. ആഗസ്റ്റ് ആറിനാണ് നാരായണ ആചാരിയുടെ വീടിന് മുകളിൽ ബ്രഹ്മഗിരി മലയിടിഞ്ഞ് അപകടം ഉണ്ടായത്.
ഇദ്ദേഹത്തിെൻറ ഭാര്യ ശാന്തയും സഹ പൂജാരികളായ മംഗളൂരു ബി.സി റോഡ് നിവാസി രവികിരൺ റാവു (29), കാസർകോട് അഡൂർ സ്വദേശി ശ്രീനിവാസ പാടില്ലായ (36) എന്നിവരും മണ്ണിനടിയിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹത്തിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. അപകടദിവസം മുതൽതന്നെ സ്ഥലത്തുള്ള മന്ത്രി സോമണ്ണ, നാരായണ ആചാരിയുടെ സംസ്കാര ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.