വിരാജ്പേട്ടയിൽ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ
text_fieldsഇരിട്ടി: കഞ്ചാവ് വിൽപനക്കിടെ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ വിരാജ്പേട്ട പൊലീസ് അറസ്റ്റുചെയ്തു. മൈസൂരു, വീരാജ്പേട്ട സ്വദേശികളായ എം.ബി. മുദാഷിർ അഹമ്മദ്, മുഹമ്മദ് ഫറോഖ്, അരുൺ മനു, എ.എസ്. മഹേഷ്, പി.എസ്. റഫീഖ് എന്നിവരെയാണ് വിരാജ്പേട്ട ഡിവൈ.എസ്.പി സി.ടി. ജയകുമാറിൻെറ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് ഒരു ലക്ഷത്തോളം വില വരുന്ന 3.361 കിലോഗ്രാം കഞ്ചാവും ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കർണാടകയിൽ മയക്കുമരുന്ന് വിവാദം നടക്കുകയും സിനിമ നടികൾ അടക്കം അറസ്റ്റിലാവുകയും ചെയ്ത അവസരത്തിൽ മേഖലയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലൊടുവിലാണ് കഞ്ചാവ് വിൽപനക്കിടെ സംഘം പിടിയിലാകുന്നത്. ഡൻെറൽ കോളജ് ജങ്ഷന് സമീപം വെച്ചാണ് സംഘം പിടിയിലാകുന്നത്.
വിരാജ്പേട്ടയിലെ മൈസൂരു മണ്ഡിയുടെ വിവിധ ഭാഗങ്ങളിൽ ഇവർ കഞ്ചാവ് വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് ഓഫിസർ എച്ച്.എസ്. ഭോജപ്പ, പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ലോകേഷ്, സുനിൽ, ഗിരീഷ്, രജൻ കുമാർ, ആനന്ദ്, സതീഷ്, പൊലീസ് ഡ്രൈവർ യോഗേഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.