Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:00 AM GMT Updated On
date_range 4 Dec 2020 12:00 AM GMTതായാട്ടിെൻറ ഓർമക്ക് ഒമ്പതാണ്ട്
text_fieldsbookmark_border
തായാട്ടിൻെറ ഓർമക്ക് ഒമ്പതാണ്ട് പാനൂർ: കുട്ടികളുടെ മുത്തച്ഛൻ എന്നറിയപ്പെട്ട പാനൂരിൻെറ സ്വന്തം കുഞ്ഞനന്തൻ തായാട്ട് ഓർമയായിട്ട് ഇന്നേക്ക് ഒമ്പത് വർഷം. കുട്ടികളുടെ മനമറിഞ്ഞ അധ്യാപകൻ, എഴുത്തുകാരൻ, നാടക രചയിതാവ് എന്നീ നിലകളിൽ ശോഭിച്ചയാളായിരുന്നു കെ. തായാട്ട്. ഇന്ത്യൻ സമര ചരിത്രം ലളിതമായി പറഞ്ഞുകൊടുക്കുന്ന അപൂർവ പുസ്തകങ്ങളിലൊന്നാണ് അദ്ദേഹത്തിൻെറ 'നാം ചങ്ങല പൊട്ടിച്ച കഥ'. പല ജോലികളും ചെയ്ത തായാട്ട് അധ്യാപനമാണ് തൻെറ വഴിയെന്ന് തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. മികച്ച അധ്യാപകനുള്ള സംസ്ഥാന - ദേശീയ പുരസ്കാര ജേതാവും മലയാള സാഹിത്യത്തിലെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച സാഹിത്യകാരനുമാണ്. 1951ൽ പ്രസിദ്ധീകരിച്ച 'പുത്തൻ കനി' ആദ്യ കഥാസമാഹാരവും 1953ൽ പ്രസിദ്ധീകരിച്ച 'പാൽ പതകൾ' ആദ്യ കവിത സമാഹാരവുമാണ്. നൂറോളം റേഡിയോ നാടകങ്ങൾ തായാട്ടിേൻറതായുണ്ട്. ബാലസാഹിത്യ മേഖലയിൽ മാത്രം 20 പുസ്തകങ്ങൾ കെ. തായാട്ട് എഴുതി. ജനുവരി 30, മന്ദര, അക്ഷരം, ത്യാഗസീമ, ഒരു കുട്ടിയുടെ ആത്മകഥ തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികൾ. ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, അബൂദബി ശക്തി അവാർഡ്, ചെറുകാട് സ്മാരക ശക്തി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തായാട്ട് മാഷിൻെറ ഓർമ പുതുക്കാൻ ഇന്ന് രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story