Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:59 PM GMT Updated On
date_range 23 Aug 2021 11:59 PM GMTപാർട്ടി കോൺഗ്രസിന് ജില്ലയിൽ സി.പി.എം തയാറെടുപ്പ് തുടങ്ങി
text_fieldsbookmark_border
പാർട്ടി കോൺഗ്രസിന് ജില്ലയിൽ സി.പി.എം തയാറെടുപ്പ് തുടങ്ങികണ്ണൂർ: പാർട്ടിയുടെ ചുവന്ന മണ്ണിൽ പാർട്ടി കോൺഗ്രസിന് സി.പി.എം ജില്ല നേതൃത്വം തയാറെടുപ്പ് തുടങ്ങി. ഇതിൻെറ മുന്നോടിയായി ജില്ലയിലെ ബ്രാഞ്ചു മുതലുള്ള സമ്മേളനങ്ങൾ നടത്താനുള്ള ആലോചന പാർട്ടി ജില്ല നേതൃത്വം തുടങ്ങി. ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള ഘടകങ്ങളുടെ സമ്മേളനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സി.പി.എം ജില്ല നേതൃയോഗം തുടങ്ങി. ഇതിന് തുടക്കം കുറിച്ച് ജില്ലസെക്രട്ടറിയേറ്റ് യോഗം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്നു. ചൊവ്വാഴ്ച നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിലും കോടിയേരിപങ്കെടുക്കും.പാർട്ടി കോൺഗ്രസ് നടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പാർട്ടിയെ ഒറ്റക്കെട്ടായി സജ്ജമാക്കുന്നതിനാണ് നേതൃത്വം ശ്രമം തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയായ കണ്ണൂരിൽ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ പ്രത്യക്ഷപ്പെട്ട ചില അസ്വാരസ്യങ്ങൾ പരിഹരിച്ച് പാർട്ടി സംവിധാനം കെട്ടുറപ്പുള്ളതാക്കി പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകാനാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനാണ് കോടിയേരി ബാലകൃഷ്ണൻെറ ഇടപെടൽ ലക്ഷ്യമാക്കുന്നത്. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ജില്ലയിലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ കോടിയേരി മുൻകൈയെടുക്കും. ബ്രാഞ്ച് മുതൽ ഏരിയാതലം വരെയുള്ള സമ്മേളനങ്ങളുടെ തീയതികൾക്ക് അന്തിമ രൂപം നൽകും. അടുത്തമാസം രണ്ടാം വാരം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനാണ് സംസ്ഥാന നേതൃത്വത്തിൻെറ നിർദേശം. സംസ്ഥാനത്തെ ആദ്യത്തെ ജില്ല സമ്മേളനം കണ്ണൂരിലാകും നടക്കുക. പി. ജയരാജൻെറ പ്രശ്നം, തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതിൽ ഇ.പി. ജയരാജനുള്ള നീരസം, പാർട്ടി പ്രവർത്തകരായവർ സ്വർണക്കടത്ത് ക്വട്ടേഷനിലുൾപ്പെട്ട സംഭവം എന്നിവ സി.പി.എമ്മിനകത്ത് ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനുപിന്നാലെ ഇത്തരം പ്രശ്നങ്ങൾ നേതൃത്വത്തിന് മുന്നിൽ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങൾ തീർക്കലാണ് കോടിയേരിയുടെ സന്ദർശന ലക്ഷ്യം. പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒരു പ്രവർത്തകൻെറ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലെന്നും അച്ചടക്കത്തോടെ പ്രവർത്തിക്കാൻ ഏതൊരു പ്രവർത്തകനും ബാധ്യതയുണ്ടെന്നും ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുന്നതോടൊപ്പം വിശ്വാസ്യതയും നേടിയെടുക്കാൻ പ്രവർത്തകന് കഴിയണമെന്നതാണ് പാർട്ടി നിലപാടെന്നും കോടിയേരി വിശദീകരിച്ചു.പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കാണ് കോടിയേരി എത്തിയതെന്ന വിശദീകരണമാണ് സി.പി.എം നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story