Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൈദ വാങ്ങി പണം നൽകാതെ...

മൈദ വാങ്ങി പണം നൽകാതെ മുങ്ങി; രണ്ടുവർഷത്തിനു ശേഷം പിടിയിൽ

text_fields
bookmark_border
മൈദ വാങ്ങി പണം നൽകാതെ മുങ്ങി; രണ്ടുവർഷത്തിനു ശേഷം പിടിയിൽ
cancel
80 ടൺ മൈദക്ക്​ രണ്ടുലക്ഷം മാത്രം നൽകി ബാക്കി തുകയായ 24.5 ലക്ഷം നൽകാതെ മുങ്ങുകയായിരുന്നു ചക്കരക്കല്ല്: ചക്കരക്കല്ലിലെ മൊത്ത കച്ചവട സ്ഥാപനത്തിൽനിന്ന്​ 80 ടൺ മൈദ വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ രണ്ടുവർഷത്തിനു ശേഷം അറസ്​റ്റിലായി. പാലക്കാട് കോങ്ങാട് പച്ചനി ലക്ഷം വീട് കോളനിയിലെ അബ്​ദുല്ല സേട്ട്​ ആണ്(38) പാലക്കാട് അറസ്​റ്റിലായത്. 80 ടൺ മൈദക്ക്​ ഇയാൾ രണ്ടു​ ലക്ഷം രൂപയാണ്​ നൽകിയത്​. ബാക്കി തുകയായ 24.5 ലക്ഷം രൂപ നൽകാതെ മുങ്ങുകയായിരുന്നു. ചക്കരക്കല്ല്​ സി.ഐ സത്യനാഥൻ, എസ്.ഐ കെ. രാജീവൻ, എസ്.സി.പി.ഒമാരായ പ്രമോദ്, ബിജു എന്നിവർ ചേർന്നാണ് അറസ്​റ്റ് ചെയ്തത്. തലശ്ശേരി സി.ജെ.എം കോടതി ഇയാളെ റിമാൻഡ്​ ചെയ്തു. കർണാടക, മഹാരാഷ്​ട്ര, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്​ട്രയിൽനിന്ന് ഉള്ളി വാങ്ങി ഒരുകോടിയോളം രൂപ ഇയാൾ പറ്റിച്ചിട്ടുണ്ട്​. മറ്റൊരു തട്ടിപ്പ് കേസിൽ ബംഗളൂരു പൊലീസ് പിടിയിലായ ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ കേസുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story