Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:10 AM GMT Updated On
date_range 23 Nov 2021 12:10 AM GMTകരക്കണ്ടത്തിൽ തറവാട് കുടുംബസംഗമം
text_fieldsbookmark_border
കൂത്തുപറമ്പ്: കൈതേരി കപ്പണയിലെ തറവാട്ടുമുറ്റത്ത് നടന്നു. 85 വയസ്സുള്ള വട്ടിപ്രത്തെ മീനാക്ഷിയമ്മ മുതൽ നാലാം തലമുറയിൽപെട്ട മൂന്നുമാസം പ്രായമായ സാൻവിയ മോൾ ഉൾപ്പെടെ നൂറോളംപേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. മുതിർന്ന അംഗങ്ങളായ മീനാക്ഷിയമ്മയും അനന്തൻ നമ്പ്യാരും ചേർന്ന് നിലവിളക്ക് കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പി.കെ. ബാബു അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗങ്ങെള ആദരിച്ചു. കവിയും കുടുംബാംഗവുമായ നന്ദാത്മജൻ കൊതേരിയെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെമേൻറാ നൽകി അനുമോദിച്ചു. ജി. ജനാർദനൻ നമ്പ്യാർ, കെ. ദാമോദരൻ നമ്പ്യാർ, കെ. ജയരാജ്, ശശീന്ദ്രൻ കൊയിലാണ്ടി, പി. മനോജ്, കെ. രഞ്ജിത്ത്, ജി. രാജേഷ്, സി. ചന്ദ്രൻ, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു. കുടുംബ ട്രസ്റ്റ് ഭാരവാഹികൾ: പി.കെ. ബാബു (പ്രസി.), ജി. അനീഷ്കുമാർ, പി. ഷിനോസ്കുമാർ, പി. ശ്രീജിത്ത് (വൈസ്.പ്രസി.), ജി. സജീഷ്കുമാർ (ജന.സെക്ര.), കെ. രാജശ്രീ, പി.കെ. ജീജ, പി.ടി. ഷിനിൽ, കെ. ശ്രീകുമാർ, കെ. പ്രിയേഷ് (ജോ.സെക്ര.), കെ. കൃഷ്ണൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story