Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2021 11:59 PM GMT Updated On
date_range 25 Nov 2021 11:59 PM GMTവൈസ് ചാൻസലറുടെ പുനർ നിയമനം റദ്ദാക്കണം -മുസ്ലിം ലീഗ്
text_fieldsbookmark_border
കണ്ണൂർ: അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ബന്ധുനിയമന വിവാദങ്ങളും കൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് അവമതിപ്പുണ്ടാക്കിയ ഡോ. ഗോപിനാഥ് രവീന്ദ്രൻെറ പുനർനിയമനം റദ്ദ് ചെയ്യണമെന്ന് കണ്ണൂർ ജില്ല മുസ്‌ലിംലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി അനധികൃത നിയമനം കാത്തുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്ക് പിൻവാതിൽ നിയമനം ഉറപ്പുവരുത്തുന്നതിനാണ് പുനർനിയമനമെന്നും യോഗം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന് അനധികൃത നിയമനം നടത്തി ഉദ്യോഗാർഥികളെ വിഡ്ഢികളാക്കിയ നിലപാടാണ് വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. യൂനിവേഴ്സിറ്റിയിൽ പുതുതായി നടക്കാനിരിക്കുന്ന ഉന്നത തസ്തികകളിൽ ഉൾപ്പെടെയുള്ള നിയമനങ്ങൾ അനധികൃതമായി നടത്താനുള്ള ശ്രമത്തിൻെറ ഭാഗമായാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി വി.സിക്ക് പുനർനിയമനം നൽകിയത്. വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട കേരള സർക്കാർ തീരുമാനത്തിനെതിരെയുള്ള മുസ്‌ലിംലീഗ് പ്രക്ഷോഭത്തിൻെറ ഭാഗമായി ഡിസംബർ നാലിന് ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. റീജനൽ അസംബ്ലിയുടെ രണ്ടാംഘട്ടമായി ജില്ലയിലെ മുഴുവൻ പാർട്ടി ജനപ്രതിനിധികളുടെയും സംഗമം ഡിസംബർ 11ന് കണ്ണൂരിൽ നടത്തും. പി. അബ്ദുൽ ഹമീദ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ല ഭാരവാഹികളായ വി.പി. വമ്പൻ, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, കെ.ടി. സഹദുല്ല, അഡ്വ.കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story