Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: കെട്ടിടാവശിഷ്​ടങ്ങൾ വയലുകളിലേക്ക്, നടപടിയുമായി റവന്യൂവകുപ്പ്

text_fields
bookmark_border
പയ്യന്നൂർ: ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ വ്യാപകമായി തണ്ണീർത്തടങ്ങളും ചതുപ്പുകളും നികത്താൻ ഉപയോഗിക്കുന്നതായി പരാതി ഉയർന്നു. സ്വകാര്യവ്യക്തികളും മറ്റും കെട്ടിടങ്ങൾ പൊളിച്ച് മരവും കമ്പിയും മറ്റും എടുത്തതിന് ശേഷം താഴ്​ന്ന പ്രദേശങ്ങൾ നികത്തുന്നതായാണ് പരാതി. ഇത് വൻ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാവുകയാണ്. കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ ഈ രീതിയിൽ തള്ളുന്നുണ്ട്​. രാത്രിയിലാണ്​ ഇത്തരത്തിൽ തള്ളുന്നത്​. സംഭവം ശ്രദ്ധയിൽപെട്ടതോടെ നടപടിക്കൊരുങ്ങുകയാണ് റവന്യൂവകുപ്പ്. പയ്യന്നൂർ താലൂക്കി​ൻെറ പരിധിയിൽ പാലര മുതൽ പെരുമ്പ ദേശീയപാത വരെ വികസനത്തിന് ഏറ്റെടുക്കപ്പെട്ട സ്ഥലത്തുനിന്നും പൊളിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്​ടങ്ങൾ അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ടതായി തഹസിൽദാർ അറിയിച്ചു. കെട്ടിടാവശിഷ്​ടങ്ങൾ തണ്ണീർത്തടങ്ങളിലും ​േഡറ്റാ ബാങ്കിൽപെട്ടതും ​േഡറ്റാ ബാങ്കിൽപെടുത്താവുന്നതുമായ വയലുകളിലും നിക്ഷേപിക്കുന്നത് ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതും നിയമവിരുദ്ധവുമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളുകളുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പയ്യന്നൂർ തഹസിൽദാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story