Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTപഴശ്ശി ഡാമിൽ ജലനിരപ്പ് കൂടി; ആറ് ഷട്ടറുകൾ തുറന്നു
text_fieldsbookmark_border
ഒരാഴ്ച വരെ സംഭരണിയിൽ ജലനിരപ്പ് 19 മീറ്ററായി ക്രമപ്പെടുത്തും ഇരിട്ടി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലും പദ്ധതിപ്രദേശത്തെ സംരക്ഷണഭിത്തി നിർമാണത്തെ ഇത് ബാധിച്ചതിനാലും പഴശ്ശിപദ്ധതിയുടെ ആറു ഷട്ടറുകൾ വെള്ളിയാഴ്ച ഭാഗികമായി തുറന്നു. കുടിവെള്ളത്തിനായി നവംബർ അവസാന വാരം ഷട്ടർ അടച്ച് വെള്ളം സംഭരിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷട്ടർ അടച്ചത്. അടക്കുന്ന സമയത്ത് പദ്ധതിയിൽ 14.13 മീറ്റർ വെള്ളമാണ് ഉണ്ടായിരുന്നത്. നാലു ദിവസംകൊണ്ട് 22.7 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നു. ഇതേനില തുടർന്നാൽ മൂന്നു നാലു ദിവസംകൊണ്ട് റിസർവോയർ ലെവൽ (എഫ്.ആർ.എൽ) വെള്ളം എത്തും. പുഴയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയും കണക്കിലെടുത്ത് ഷട്ടർ തുറക്കുകയായിരുന്നു. കൂടാതെ കല്ലുമുട്ടിയിൽ പദ്ധതിയുടെ സംരക്ഷണഭിത്തി നിർമാണം തടസ്സപ്പെടുകയും ചെയ്തു. ഇതോടെയാണ് വെള്ളം തുറന്നുവിട്ടത്. ഒരാഴ്ച വരെ സംഭരണിയിൽ 19 മീറ്ററായി ജലനിരപ്പ് ക്രമപ്പെടുത്തുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഉച്ച ഒരുമണിയോടെയാണ് ഷട്ടർ തുറന്നത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ജലനിരപ്പ് താഴാത്തതിനെ തുടർന്ന് ഷട്ടർ വീണ്ടും ഉയർത്തി. പദ്ധതിയുടെ സംഭരണശേഷി 52.2 മീറ്ററാണ്. ഇക്കുറി മഴ മാറിനിൽക്കാഞ്ഞതാണ് ജലനിരപ്പ് റെക്കോഡ് വേഗത്തിൽ ഉയരുന്നതിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story