Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴക്കുന്ന് സ്​റ്റേഷൻ:...

മുഴക്കുന്ന് സ്​റ്റേഷൻ: ജനകീയ കൂട്ടായ്മയിൽ റോഡ് നിർമാണം

text_fields
bookmark_border
മുഴക്കുന്ന് സ്​റ്റേഷൻ: ജനകീയ കൂട്ടായ്മയിൽ റോഡ് നിർമാണം
cancel
ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ മുഴക്കുന്ന് പൊലീസ് സ്​റ്റേഷന് കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തേക്ക് ജനകീയ കൂട്ടായ്മയിൽതന്നെ റോഡ് നിർമാണം നടത്തി. പുതിയ പൊലീസ് സ്​റ്റേഷൻ കെട്ടിട നിർമാണം അടുത്ത മാസത്തോടെ ആരംഭിക്കും. ജനകീയ കൂട്ടായ്മയിൽ ഏറ്റെടുത്തുനൽകിയ സ്ഥലത്ത് കെട്ടിടനിർമാണത്തിന് അനുമതിയായെങ്കിലും കെട്ടിടം നിർമിക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള റോഡ് ഗതാഗതയോഗ്യമല്ലാത്തതിനെ തുടർന്നാണ് ജനകീയ കൂട്ടായ്മയിൽ റോഡ് നിർമിക്കുന്നത്. സമീപത്തെ പതിമൂന്നോളം പേരുടെ സ്ഥലം ഉപയോഗപ്പെടുത്തി അഞ്ച് മീറ്റർ വീതിയിലാണ് റോഡിനായി ഏറ്റെടുക്കുന്നത്. ഒരു കോടി 75 ലക്ഷം രൂപയാണ് പൊലീസ് സ്​റ്റേഷൻ നിർമിക്കാനായി തുക അനുവദിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പൊലീസ് സ്​റ്റേഷ​ൻെറ പുതിയ കെട്ടിടത്തി​ൻെറ നിർമാണപ്രവൃത്തി ആരംഭിക്കും. കാക്കയങ്ങാട്-പുന്നാട് റോഡിൽ പിടാങ്ങോട് ആണ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 45 സൻെറ്​ സ്ഥലം ജനകീയസമിതിയുടെ നേതൃത്വത്തിൽ 16 ലക്ഷം രൂപക്ക്​ പൊലീസ് സ്​റ്റേഷൻ നിർമാണത്തിന്​ ഏറ്റെടുത്ത് സർക്കാറിന് രേഖ കൈമാറിയത്. പൊലീസ് സ്​റ്റേഷൻ അനുബന്ധ റോഡ് നിർമാണ പ്രവൃത്തിക്ക്​ മുഴക്കുന്ന് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, ടി.എഫ്. സെബാസ്​റ്റ്യൻ, വിജയൻ, മുകുന്ദൻ, ശശി കൃപ, എ.കെ. ഹസ്സൻ, കെ. മണികണ്ഠൻ, സമീർ സുലൈമാൻ, വി. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story