Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബത്തെ ആയുധം...

കുടുംബത്തെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ കേസ്: പ്രതിക്ക് ഏഴര വർഷം കഠിന തടവ്

text_fields
bookmark_border
തലശ്ശേരി: കൊലക്കേസിൽ കള്ളസാക്ഷി പറയണമെന്ന് ആവശ്യപ്പെട്ട് ആയുധം കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴര വർഷം കഠിന തടവ്. കേളകം സ്വദേശി വെള്ളാപ്പള്ളിയിൽ വീട്ടിൽ വെള്ളാപ്പള്ളി ജോർജിനെയാണ് (59) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. കേളകത്തെ കരുവള്ളിയിൽ ഹൗസിൽ കെ.കെ. രവീന്ദ്ര​ൻെറ (49) പരാതിയിലാണ് വിധി. 2014 ഏപ്രിൽ രണ്ടിന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയുമുള്ള പ്രതിയുടെ പെരുമാറ്റമാണ് ശിക്ഷക്ക് ആധാരം. പരാതിക്കാരനായ രവീന്ദ്രനും കുടുംബവും താമസിച്ചുവരുന്ന വീടിന്​ മുൻവശത്തെ വരാന്തയിൽ പ്രതി ജോർജ് അതിക്രമിച്ചു കയറി വീട്ടുകാരെ കത്രിക ഉയർത്തിക്കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കൊലക്കേസ് പ്രതിയായ തനിക്ക് അനുകൂലമായി കോടതിയിൽ കള്ളസാക്ഷി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം, രണ്ട് വർഷം, ആറ് മാസം എന്നിങ്ങനെയാണ് കഠിന തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. കേളകം പൊലീസ് ചാർജ് ചെയ്തതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക്​ പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story