Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷനിൽ...

കോർപറേഷനിൽ പ്ലാസ്​റ്റിക്​ ​ ഇനി പഠിക്കുപുറത്ത്​

text_fields
bookmark_border
കണ്ണൂർ: ജനുവരി ഒന്നുമുതൽ കോർപറേഷൻ പരിധിയിൽ പ്ലാസ്​റ്റിക് നിരോധനം ശക്തമാക്കും. പ്ലാസ്​റ്റിക്​ നിരോധനം കർശനമാക്കുന്നതി‍ൻെറ ഭാഗമായി കോർപറേഷൻ ഓഫിസിൽ ചേർന്ന വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ്​ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ബദൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന മേളകൾ ജില്ല ആസ്ഥാനത്ത് ആരംഭിക്കുമെന്നും ഹരിത കേരള മിഷൻ പ്രതിനിധികൾ അറിയിച്ചു. നടപ്പാക്കാൻ ആവശ്യമായ പരിശോധനകൾ ഉൾപ്പെടെ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തും. ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഇന്ദിര, കൗൺസിലർമാരായ മുസ്​ലിഹ് മഠത്തിൽ, എസ്. ഷഹീദ, പി.വി. രാഗേഷ്, അനിത കോയൻ, ഇ.കെ. സോമശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story