Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാവൂർ...

പയ്യാവൂർ ഊട്ടുത്സവത്തിന് തുടക്കം

text_fields
bookmark_border
പയ്യാവൂർ ഊട്ടുത്സവത്തിന് തുടക്കം
cancel
കാളപ്പുറത്ത് അരിയുമായി കുടകരെത്തി ശ്രീകണ്ഠപുരം: കുടക് -മലയാളി ബന്ധത്തിന്‍റെ ഐതീഹ്യമുള്ള പയ്യാവൂർ ഊട്ടുമഹോത്സവത്തിന് തുടക്കം. കാളപ്പുറത്ത് അരിയുമായി കുടകർ വെള്ളിയാഴ്ച രാവിലെ ആറിന് പയ്യാവൂർ ശിവക്ഷേത്രത്തിലെത്തിയതോടെയാണ് മഹോത്സവത്തിന് തുടക്കമായത്. കുടകർ കിരാതമൂർത്തിക്ക് സമർപ്പിച്ച അരി ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. വൈകീട്ട് വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്രയും രാത്രി അരിയളവും കുഴിയടുപ്പിൽ തീയിടലും നടന്നു. 12ന് രാവിലെ 10ന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകീട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച, രാത്രി ഏഴിന് സപര്യരാജ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ എന്നിവ നടക്കും. ഉത്സവ ദിനങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവുമുണ്ടാകും. 13ന് വൈകീട്ട് ഏഴിനും ക്ഷേത്രസന്നിധിയിൽ ഓട്ടൻതുള്ളൽ നടക്കും. 15ന് 4.30ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളിക്ക് സ്വീകരണവും പുണ്യം പൂങ്കാവനം പദ്ധതിയുടെ പൂജാപുഷ്പോദ്യാനത്തിന്‍റെ ഉദ്ഘാടനവും നടക്കും. വൈകീട്ട് ആറിന് കാഞ്ഞിലേരി ദേശവാസികളുടെ ഊട്ടുകാഴ്ചയും നടക്കും. 16ന് രാത്രി ഒമ്പതിന്​ ഗൗരിശങ്കർ, ഗിരിശങ്കർ എന്നിവരുടെ ഇരട്ടത്തായമ്പകയും ഉണ്ടാകും. മഹോത്സവ ദിനമായ 22ന് പുലർച്ച നാലിന് നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കലും രാവിലെ എട്ടിന് ഉണ്ണികൃഷ്ണൻ പയ്യാവൂർ നയിക്കുന്ന സംഗീതാർച്ചനയും നടക്കും. 27ന് ഉത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story