Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:06 AM GMT Updated On
date_range 23 Feb 2022 12:06 AM GMTനേതാക്കൾ സന്ദർശിച്ചു
text_fieldsbookmark_border
തലശ്ശേരി: പാലയാട് കാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തേർവാഴ്ച ഭീകരർക്ക് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസ്. കാമ്പസ് തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരായി മത്സരിച്ചു എന്നതിന്റെ പേരിൽ കെ.എസ്.യു നേതാക്കളെ ബാത്റൂമിൽ പൂട്ടിയിട്ട് എസ്.എഫ്.ഐ സംഘം മർദിക്കുകയായിരുന്നു. കെ.എസ്.യു ജില്ല സെക്രട്ടറി ഫർഹാൻ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കൾ പരസ്യമായി പ്രസംഗിച്ചിരുന്നുവെങ്കിലും ആക്രമണം തടയാൻ പൊലീസ് തയാറായില്ല. പാലയാട് കാമ്പസിലെ വിദ്യാർഥികൾക്ക് സംരക്ഷണമൊരുക്കാൻ ജനകീയ മുന്നേറ്റത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുദീപ് ജയിംസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ല സെക്രട്ടറിമാരായ പ്രനിൽ മതുക്കോത്ത്, പി. ഇമ്രാൻ, സനോജ് പലേരി, ചിന്മയി മാസ്റ്റർ എന്നിവർക്കൊപ്പം പരിക്കേറ്റവരെ സുദീപ് ജയിംസ് ആശുപത്രിയിൽ സന്ദർശിച്ചു. ---------------------- പടം..... തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story