Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:09 AM GMT Updated On
date_range 1 May 2022 12:09 AM GMTപരിസരം ശുചീകരിക്കാം; കണിച്ചാറിൽ 'വീടുകളടച്ച്' ഹർത്താൽ
text_fieldsbookmark_border
കേളകം: കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഹർത്താൽ. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ഹർത്താൽ. കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച കുടുംബ ഹർത്താലിന് ആഹ്വാനം നൽകി. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ഹർത്താൽ നടത്തുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളും രാവിലെ 10 മുതൽ 12 വരെ അടച്ചിട്ടിട്ട് വീട്ടുകാർ പുറത്തിറങ്ങി പരിസരങ്ങൾ വൃത്തിയാക്കണം. മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമസേനക്ക് കൈമാറണം. ഹർത്താൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആശ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹർത്താലിനോട് സഹകരിക്കാത്ത വീടുകാരുടെ പേരുവിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കുടുംബ ഹർത്താലിന്റെ വിജയത്തിനായുള്ള വാഹന വിളംബര ജാഥ കണിച്ചാർ ടൗണിൽ ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ഷാന്റി തോമസ്, തോമസ് വടശ്ശേരി, ജോജൻ എടത്താഴെ, സുരേഖ സജി, ഷോജറ്റ് ചന്ദ്രൻകുന്നേൽ, സുനി ജസ്റ്റിൻ എന്നിവർ സംസാരിച്ചു. എൻ. പ്രദീപൻ സ്വാഗതം പറഞ്ഞു. വീടുകളിൽ നിന്നുള്ള ചെറിയ വെള്ളക്കെട്ടിൽനിന്നാണ് മുഴുവൻ കൊതുകുജന്യ രോഗങ്ങളും ഉണ്ടാകുന്നതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹർത്താലിന് ആഹ്വാനം നൽകിയതെന്ന് കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ അറിയിച്ചു. 0033: ഹർത്താൽ വിജയത്തിനായുള്ള വാഹന വിളംബര ജാഥ ഇ. സോമശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story