Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:12 AM GMT Updated On
date_range 1 May 2022 12:12 AM GMT'തെളിനീരൊഴുകും നവകേരളം' പദ്ധതി തുടങ്ങി
text_fieldsbookmark_border
കേളകം: 'തെളിനീരൊഴുകും നവകേരളം' പദ്ധതി കേളകം പഞ്ചായത്ത് തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം വി. ഗീത കാളികയത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ബാവലിപ്പുഴ ഒഴുകുന്ന വാർഡുകളിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ എല്ലാ ജല സ്രോതസ്സുകളുടെയും ശുചീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, വ്യാപാരി നേതാക്കൾ, സ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ക്ഷയരോഗ ബോധവത്കരണ പദ്ധതി വിലയിരുത്തി പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയിൽ നടപ്പാക്കുന്ന സമ്പൂർണ ക്ഷയരോഗ ബോധവത്കരണ പരിശോധന പരിപാടി വിലയിരുത്താൻ ജില്ലതല ആരോഗ്യ സംഘം മുള്ളിക്കോട് കോളനി സന്ദർശിച്ചു. ടി.ബി യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അഹമദ് നിസാർ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർ വൈസർ കെ. സീന, മേഖല ലാബ് ടെക്നീഷ്യൻ എ.ജെ. ഷാഹിന എന്നിവരാണ് സന്ദർശിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ശോഭ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.വി. സന്തോഷ് കുമാർ, ആശ വർക്കർ ബിന്ദു സുരേഷ് എന്നിവരും സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story