Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:12 AM GMT Updated On
date_range 2 May 2022 12:12 AM GMTചിറക്കൽ ചിറ നവീകരണം ഇഴയുന്നു
text_fieldsbookmark_border
പുതിയതെരു: ചിറക്കൽ ചിറ നവീകരണത്തിന്റെ ഭാഗമായുള്ള മണ്ണു നീക്കൽ പ്രവൃത്തിയും ചുറ്റുപടവുകള്‍ കെട്ടുന്ന പ്രവൃത്തിയും ഇഴഞ്ഞു നീങ്ങുന്നു. നവീകരണ പ്രവൃത്തികള്‍ ഏപ്രിൽ 15ന് പൂർത്തീകരിക്കുമെന്നാണ് കെ.വി. സുമേഷ് എം.എല്‍.എ പ്രഖ്യാപിച്ചത്. എന്നാല്‍, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്ന പ്രവൃത്തിയും തകർന്ന കൽപടവുകൾ പുതുക്കിക്കെട്ടുന്ന പ്രവൃത്തിയും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. മഴ പെയ്താല്‍ ചിറയിലെ ചളി പൂർണമായും നീക്കാനാകുമോയെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. വാരിക്കൂട്ടിയ മണ്ണുകള്‍ യഥാസമയം നീക്കം ചെയ്യാതെ അതേ സ്ഥലത്തു നിലനില്‍ക്കുകയാണ്. 14 ഏക്കര്‍ വിസ്തീര്‍ണമുള്ള ചിറക്കല്‍ ചിറയിലെ മണ്ണ് നീക്കാൻ ഒരു മണ്ണുമാന്തി യന്ത്രവും ഒരു ലോറിയും മാത്രമാണുള്ളത്. പായല്‍ പൂര്‍ണമായും നീക്കം ചെയ്യാത്തത്തിനാല്‍ വര്‍ഷകാലത്ത് ഇനിയും പായല്‍ വളരാന്‍ സാധ്യതയുണ്ട്. ചിറ നവീകരിക്കുമ്പോള്‍ കുട്ടികള്‍ക്കും മറ്റും നീന്തല്‍ പഠിക്കാന്‍ പാകത്തില്‍ സൗകര്യമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ കിഴക്കുഭാഗത്തായി കുളിക്കാന്‍ പാകത്തില്‍ ചെറിയ സൗകര്യമൊരുക്കിവരുന്നുണ്ട്. ഇത് ഗുണം ചെയ്യില്ലെന്ന പരാതിയുമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറയിൽ ആദ്യമായാണ് ഇത്തരത്തിൽ ചളി നീക്കലും നവീകരണവും നടക്കുന്നത്. 2020 ജനുവരിയിലാണ് ആദ്യം പ്രവൃത്തി ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവൃത്തി ഈ ഫെബ്രുവരി 15നാണ് പുനരാരംഭിച്ചത്. നവീകരണത്തിനായി 2.3 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ചിറയുടെ പ്രധാന ഭാഗങ്ങളിൽ നടപ്പാത, ഇരിപ്പിടങ്ങൾ, വൈദ്യുതി വിളക്കുകൾ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ............................................. പ്രവൃത്തി ഇഴയുന്നത് കരാറുകാരുടെ അനാസ്ഥ മൂലം - കെ.എം. പ്രമോദ് (പ്രസി., ചിറക്കൽ റസി. അസോ.) ചിറക്കൽ ചിറ നവീകരിക്കാൻ കെ.വി. സുമേഷ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി സ്വീകരിച്ചെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണമാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത്. ഇടക്കിടെയുണ്ടാകുന്ന മഴയിൽ കൂട്ടിയിട്ട മണ്ണ് ഒലിച്ചു പോകാൻ കാരണമാകുന്നു. മഴക്കാലത്തിനു മുന്നേ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ ചിറ പൂർവ സ്ഥിതിയിലേക്ക് പോകാൻ കാരണമാകും. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കാനുള്ള നടപടിയാണ് വേണ്ടത്. കുട്ടികൾക്ക് നീന്തൽ പഠിക്കാനാവശ്യമായ പടവുകള്‍ ചിറക്കല്‍ ചിറയില്‍ നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് എം.എൽ.എക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. .................................... പടങ്ങൾ -chirakkal chira 1 -നവീകരണ പ്രവൃത്തി നടക്കുന്ന ചിറക്കല്‍ ചിറ chirakkal chira 2 -ചിറയുടെ കിഴക്കുഭാഗത്ത് നിർമിച്ച പടവുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story