Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബജറ്റ്: കൂത്തുപറമ്പ്...

ബജറ്റ്: കൂത്തുപറമ്പ് മണ്ഡലത്തിന് 164 കോടി

text_fields
bookmark_border
പാനൂർ: ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 164 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പിൽ ജെൻഡർ കോംപ്ലക്സ് നിർമാണം (നാലു കോടി), ചെറുവാഞ്ചേരിയിൽ സ്റ്റേഡിയം നിർമാണം (അഞ്ചു കോടി), കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണം (100 കോടി), പൂക്കോട്-നരവൂർ-കാര്യാട്ടുപുറം റോഡ് മെക്കാഡം ടാറിങ് (നാലു കോടി), കരിയാട്-മോന്താൽ-പെരിങ്ങത്തൂർ ടൂറിസം ശൃംഖല (മൂന്നു കോടി), കടവത്തൂർ മലയംകുണ്ട്-സ്ത്രീ സൗഹൃദ കേന്ദ്രം നിർമാണം (മൂന്നു കോടി), പൊയിലൂർ പി.ആർ. കുറുപ്പ് സ്മാരക പഠനകേന്ദ്രം ആസ്ഥാനമാക്കി വിനോദസഞ്ചാര ശൃംഖല (20 കോടി), പൊടിക്കളം-നരിക്കോട്-വാഴമല-കണ്ടി വാതുക്കൽ മലയോര റോഡ് (അഞ്ചു കോടി), കെ.ജി. സുബ്രഹ്മണ്യൻ സ്മാരക സാംസ്കാരിക കേന്ദ്രം സ്ഥലമെടുപ്പും കെട്ടിടവും (രണ്ടു കോടി), കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിട നിർമാണം -നാലാം ഘട്ടം (15 കോടി), പാനൂർ നഗരസഭ ആസ്ഥാന മന്ദിരം (മൂന്നു കോടി) എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയ പ്രധാന പദ്ധതികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story