Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:10 PM GMT Updated On
date_range 6 Aug 2022 7:10 PM GMTഖാദി തൊഴിലാളികളുടെ ഉത്സവബത്ത 2000 രൂപയാക്കി വർധിപ്പിക്കണം
text_fieldsbookmark_border
പയ്യന്നൂർ: ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 2000 രൂപയാക്കി വർധിപ്പിക്കണമെന്ന് ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സർക്കാറിനോടും ഖാദി സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. നിയമാനുസൃതമുള്ള ബോണസ് ലഭിക്കാത്തവരാണ് സംസ്ഥാനത്തെ ഖാദി തൊഴിലാളികൾ. പകരം അതത് വർഷം നിശ്ചയിക്കുന്ന ഉത്സവ ബത്തയാണ് ഇവർക്ക് ലഭിച്ചുവരുന്നത്. സ്ഥിരമായി തൊഴിലും വരുമാനവുമില്ലാത്ത സാഹചര്യംകൂടി കണക്കിലെടുത്ത് ഉത്സവബത്ത 1750 രൂപയിൽനിന്നും 2000 രൂപയാക്കി വർധിപ്പിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story