Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:04 AM GMT Updated On
date_range 16 Dec 2021 12:04 AM GMTകുന്നത്തൂർപാടി തിരുവപ്പന ഉത്സവം 24 ന് തുടങ്ങും
text_fieldsbookmark_border
ശ്രീകണ്ഠപുരം: ശ്രീ മുത്തപ്പൻെറ ആരൂഡ സ്ഥാനമായ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം 24ന് ആരംഭിക്കും. 17ന് ആരംഭിക്കേണ്ടിയിരുന്ന ഉത്സവം ഏഴു ദിവസം വൈകി ഇത്തവണ 24 നാണ് ആരംഭിക്കുന്നത്. പാടിയിൽ പണിയുടെ ഭാഗമായി വനത്തിലുള്ള മുത്തപ്പൻ ദേവസ്ഥാനത്ത് താൽക്കാലിക മടപ്പുരയും സ്ഥാനിക പന്തലുകളും നിർമിച്ചു. ആദ്യ ദിനമായ 24ന് രാവിലെ മുതൽ താഴെ പൊടിക്കളത്ത് തന്ത്രി പോർക്കളത്തില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശുദ്ധി, ഭഗവതിസേവ എന്നിവ നടക്കും. വൈകുന്നേരം ഏഴിന് കൊമരം പൈങ്കുറ്റി വെച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് ആരംഭിക്കും. തന്ത്രിയേയും കരക്കാട്ടിടം വാണവരെയും അടിയന്തരക്കാർ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ചൂട്ട് പിടിച്ച് പാടിയിലേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും എഴുന്നള്ളിക്കും. തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ കലശപൂജ നടത്തിയ ശേഷം ഉത്സവ ചടങ്ങുകൾ തുടങ്ങും രാത്രി 10.30ന് മുത്തപ്പൻെറ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധാനംചെയ്ത് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. ഉത്സവ ദിനങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി 9.30 ന് തിരുവപ്പനയും ഉണ്ടാകും. താഴെ പൊടിക്കളത്ത് അന്നദാനവും ഉണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മുത്തപ്പൻെറ മാതൃരൂപമായ മൂലംപെറ്റ ഭഗവതിയുടെ കോലവും കെട്ടിയാടും. വനമധ്യത്തിലുള്ള ദേവസ്ഥാനത്ത് 24 മണിക്കൂറും ദർശനം നടത്താൻ ഭക്തർക്ക് അവസരം നൽകും. കോവിഡ് നിയമം അനുസരിച്ചായിരിക്കും ചടങ്ങുകളെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story