Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവത്സൻ തില്ലങ്കേരിയുടെ...

വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ പോസ്​റ്റ് ചെയ്​തതിന്​ കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്​

text_fields
bookmark_border
Valsan-Thillankeri
cancel
കൂത്തുപറമ്പ്: ആർ.എസ്​.എസ്​ നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്​റ്റ് ചെയ്​ത് പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
എസ്​.ഡി.പി.ഐ നേതാവ്​ ഷാനിനെ ആർ.എസ്​.എസുകാർ കൊലപ്പെടുത്തുന്നതിന്​ മുൻപ്​ ആലപ്പുഴയിൽ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ്​ റിഫ ഫേസ് ബുക്കിൽ പോസ്​റ്റ് ചെയ്​തത്​. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്​ പൊലീസ്​ പറഞ്ഞു. മാലൂർ വെമ്പടി തട്ടിലാണ് ഇയാൾ താമസമെങ്കിലും നീർവേലിയിലെ തറവാട്ട് വീടാണ്​ ഫേസ് ബുക്കിലെ വിലാസം എന്നതിനാലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Campus Fronthate speachalappuzha murderValsan Thillankery
News Summary - Case against Campus Front leader for posting Valsan Thillankeri's speech on social media
Next Story