100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsകണ്ണൂർ: ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ പേരിൽ നടത്തിയ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ തുടരന്വേഷണത്തിെൻറ ഭാഗമായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കണ്ണൂർ എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു. തട്ടിപ്പിെൻറ പൂർണരൂപം കണ്ടെത്തണമെകിൽ ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിനിരയായ സാഹചര്യത്തിൽ ഊർജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാസർകോട് ആലംപാടിയിലെ പി. മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരഞ്ഞിക്കലിലെ വസീം മുനവറലി (35), മഞ്ചേരി പുളിയറമ്പിലെ സി. ഷഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷെഫ്ഖ് (28) എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ലോങ് റിച്ച് ടെക്നോളജി സ്ഥാപനത്തിെൻറ പേരിൽ നിക്ഷേപത്തിന് പ്രതിദിനം രണ്ട് മുതൽ അഞ്ചു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനു പുറമെ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനും വാഗ്ദാനം ചെയ്തിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തിക്കൊണ്ടിരുന്നത്. സിറ്റി പൊലീസിന് കിട്ടിയ പരാതിയുെട അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.