ബിഷപ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന് 1.65 കോടി
text_fieldsകണ്ണൂർ: സംസ്ഥാന പുരാവസ്തു വകുപ്പ് ചെമ്പന്തൊട്ടിയിൽ പ്രഖ്യാപിച്ച ബിഷപ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന് 1.65 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. ഒരു കോടി ചെലവഴിച്ച് കെട്ടിട നിർമാണത്തിെൻറ ഒന്നാം ഘട്ടം പൂർത്തിയായി.
മ്യൂസിയം സജ്ജീകരണത്തിനാണ് ഇപ്പോൾ കൂടുതൽ തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. മലബാറിലെ കുടിയേറ്റയത്തിെൻറ കഥ പറയുന്ന മ്യൂസിയമാണ് ബിഷപ് വള്ളോപ്പള്ളി പിതാവിെൻറ സ്മാരകമായി നിർമിക്കുന്നത്. കണ്ണൂർ നഗരത്തിലെ ഹാൻവീവ് കോംപ്ലക്സിലെ സംരക്ഷിത സ്മാരകത്തിൽ സജ്ജീകരിക്കുന്ന കൈത്തറി മ്യൂസിയവും ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയുടെ കൈത്തറി സംസ്കാരം വിളിച്ചോതുന്ന മ്യൂസിയത്തിെൻറ നിർമാണ പ്രവൃത്തി ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കൈത്തറി വികസന കോർപറേഷൻ പുരാവസ്തു വകുപ്പിന് വിട്ടുനൽകിയ 35 സെൻറ് സ്ഥലത്താണ് മ്യൂസിയം പണിയുന്നത്്. പയ്യന്നൂരിൽ സ്ഥാപിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയത്തിെൻറ സജ്ജീകരണവും പൂർത്തിയായി വരുന്നതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം തന്നെ മറ്റു മൂന്ന് മ്യൂസിയങ്ങളും പുരാവസ്തു വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
കണ്ടോന്താറിലെ പ്രാദേശിക മ്യൂസിയവും ഇൗ വർഷംതന്നെ പൂർത്തിയാക്കും. ചന്തപ്പുരയിലെ തെയ്യം മ്യൂസിയത്തിന് കെട്ടിട നിർമാണത്തിനുള്ള ടെണ്ടർ നടപടി സ്വീകരിച്ചുവരുകയാണ്. പെരളശ്ശേരിയിൽ പ്രഖ്യാപിച്ച എ.കെ.ജി സ്മൃതി മ്യൂസിയത്തിനുവേണ്ടി കണ്ടെത്തിയ സ്ഥലമേറ്റെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.