കണ്ണൂരിൽ വോട്ടര്‍മാര്‍ 21,16,876; പുതിയത് 62,720
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ 21,16,876 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 11,14,246 പേര് സ്ത്രീകളും 10,02,622 പേര് പുരുഷന്മാരും എട്ടു പേര് ട്രാന്‍സ്ജെൻഡേഴ്സുമാണ്. 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 20,54,158 വോട്ടര്‍മാരായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 62,720 പേരുടെ വര്‍ധനയാണുണ്ടായത്. 32,015 പുരുഷന്മാരും 30,704 സ്ത്രീ വോട്ടര്‍മാരുമാണ് പുതുതായി പേരുചേര്‍ത്തത്.
18നും 19നും ഇടയില്‍ പ്രായമുള്ള 55,166 പേരും 20നും 29നും ഇടയിലുള്ള 3,48,884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 3,92,017 പേരും 40നും 49നും ഇടയിലുള്ള 4,47,721 പേരും 50 വയസ്സിന് മുകളിലുള്ള 8,73,088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്. 2024 ജനുവരി 22നുശേഷം പുതുക്കിയ പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം, ബ്രാക്കറ്റില്‍ വര്‍ധന: പയ്യന്നൂര്‍ മണ്ഡലം 1,86,495 (4196), കല്യാശ്ശേരി 1,91,543 (5598), തളിപ്പറമ്പ് 2,21,295 (7434), ഇരിക്കൂര്‍ 1,97,680 (4128), അഴീക്കോട് 1,85,094 (5999), കണ്ണൂര്‍ 1,78,732 (5563), ധര്‍മടം 1,99,115 (5774), തലശ്ശേരി 1,78,601 (6107), കൂത്തുപറമ്പ് 2,01,869 (8078), മട്ടന്നൂര്‍ 1,95,388 (5143), പേരാവൂര്‍ 1,81,064 (4700) എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാരുടെ എണ്ണം. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.