കണ്ണൂർ ജില്ലയില്‍ 27 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെൻറ് സോണില്‍
text_fieldsകണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെൻറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു.
ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തലശ്ശേരി (അഞ്ച്, ആറ്, 23), ധര്‍മടം (18), മുഴപ്പിലങ്ങാട് (10, 15), നടുവില്‍ (14), കണ്ണൂര്‍ കോര്പറേഷന് (10, 26, 37), ചെറുകുന്ന് (ഏഴ്), മട്ടന്നൂര്‍ (20, 30), ഏഴോം (മൂന്ന്), മാട്ടൂല്‍ (എട്ട്), തില്ലങ്കേരി (രണ്ട്, 19), കുറുമാത്തൂര്‍ (13), പേരാവൂര്‍ (13), മയ്യില്‍ (ഏഴ്), കൂടാളി (അഞ്ച്), പരിയാരം (മൂന്ന്), കല്യാശ്ശേരി (16), പയ്യന്നൂര്‍ (നാല്) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കതിരൂര്‍ (15), മട്ടന്നൂര്‍ (35), ആലക്കോട് (13) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെൻറ് സോണുകളാക്കും.
വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ പ്രദേശങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും അടച്ചിടും. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലാണ് ഈ നടപടി. വളപട്ടണം ദേശീയപാത ജങ്ഷൻ, മൂന്ന് നിരത്ത്, അലവിൽ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ പൊലീസ് കാവലോടെയാണ് അടച്ചിട്ടിട്ടുള്ളത്. അവശ്യ സർവിസുകൾക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണൻ അറിയിച്ചു. അവശ്യസാധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.