ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് കീഴടങ്ങി
text_fieldsപുത്തൂർ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി. ബി.ജെ.പി പുത്തൂർ വിധാൻസഭ മണ്ഡലം നേതാവായ നാരായണ റെയ് ആണ് ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയത്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായി പുത്തൂർ ആറാമത്ത് അഡീഷനൽ സെഷന്‍സ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.പൊലീസിൽ പരാതി നല്കിയാല് കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതിക്ക് നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പുത്തൂര്‍ കോടതി റദ്ദാക്കിയിരുന്നു. പിന്നീട് ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പ്രതി കോടതിയില്‍ ഹാജരായത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകൾ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.