കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ കടല പുറത്തെടുത്തു
text_fieldsകണ്ണൂര്‍: ശ്വാസനാളത്തിൽ കടലയുടെ അവശിഷ്ടം കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരന്റെ ജീവന് രക്ഷിച്ചു. അരീക്കമല സ്വദേശിയായ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ കടലയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍നിന്ന് നീക്കം ചെയ്തത്.
ശ്വാസം എടുക്കാനാകാതെ ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങിയ അവസ്ഥയിലാണ് കുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും ശ്വസമെടുക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഈ അവസ്ഥയില്‍ നടത്തിയ തുടർപരിശോധനയിലാണ് ശ്വാസനാളത്തിൽ കടലയുടെ അവശിഷ്ടം കുടുങ്ങിയതായി കണ്ടെത്തിയത്. മിംസിലെ ഇന്റർവെൻഷനൽ പള്‍മനോളജി വിഭാഗത്തിലെ ഡോ. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അനസ്തഷ്യോളജി വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. പ്രശാന്ത്, ഡോ. അവിനാഷ് മുരുകൻ, ഡോ. അരുൺ തോമസ്, ഡോ. പ്രിയ, ഡോ. ജസീം അൻസാരി തുടങ്ങിയവർ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പിയിലൂടെ സുരക്ഷിതമായി കടല നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
വാർത്തസമ്മേളനത്തിൽ ഡോ. സുപ്രിയ രഞ്ജിത്ത്, ഡി.ജി.എം ഓപറേഷൻസ് വിവിൻ ജോർജ്, ഡോ. വിഷ്ണു ജി. കൃഷ്ണൻ, ഡോ. സുഹാസ്, ഡോ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.