അപൂര്‍വ കാഴ്ചയായി കുടപ്പന പൂത്തു
text_fieldsകൊട്ടിയൂർ: അമ്പായത്തോടിനെ സുന്ദരിയാക്കി കുടപ്പന പൂത്തു. അമ്പായത്തോടിലെ നരിപ്പാറയില്‍ മാത്യുവിെൻറ കൃഷിയിടത്തിലെ കുടപ്പനയാണ് പൂത്തുലഞ്ഞത്. അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധിപേരാണ് കാണാനായി എത്തുന്നത്. 20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂക്കുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍.
ഒരുകാലത്ത് പനംകായ്കള്‍ ചതച്ചെടുത്ത് ജലാശയങ്ങളില്‍ നഞ്ച് കലക്കി മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്നു. പനംകായ്കള്‍ ഇടിച്ച് ആനകള്‍ക്ക് തീറ്റയായും നല്‍കിയിരുന്നു. പന കുലച്ചുകഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനുള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിച്ച കാലമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.